ഫഹദ് ഫാസില്‍ ഡയറ്റിലാണോ? സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച !

Published : Oct 07, 2020, 05:25 PM ISTUpdated : Oct 08, 2020, 08:26 AM IST
ഫഹദ് ഫാസില്‍ ഡയറ്റിലാണോ? സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച !

Synopsis

'മാലിക്കി'ന് വേണ്ടി ഫഹദ് കുറച്ച് ഭാരം കുറച്ചിരുന്നു എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. നായക കഥാപാത്രത്തിന്‍റെ ചെറുപ്പം അവതരിപ്പിക്കാനായി ഫഹദ് 15 കിലോ ഭാരമായാണ് കുറച്ചത്. 

കൊവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച് ഡയറക്ട് ഒടിടി റിലീസ് ആയി പുറത്തെത്തിയ മഹേഷ് നാരായണന്‍ ചിത്രം 'സീ യു സൂണ്‍' നേടിയ വരുമാനത്തില്‍ നിന്ന് 10 ലക്ഷം രൂപ ഫെഫ്‍കയ്‍ക്ക്  കൈമാറിയ വാര്‍ത്ത രണ്ടുദിവസം മുന്‍പാണ് റിപ്പോര്‍ട്ട് ചെയ്തത്. നടന്‍ ഫഹദ് ഫാസില്‍ തന്നെ ഫെഫ്‍കെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന് പണം കൈമാറുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ആരാധകര്‍ക്കിടയിലെ ചര്‍ച്ച ഫഹദിന്‍റെ ലുക്കിനെ കുറിച്ചായിരുന്നു. 

 

ഫഹദ് മെലിഞ്ഞോ, ഫഹദ് ഡയറ്റിലാണോ തുടങ്ങിയ സംശയങ്ങളാണ് ആരാധകര്‍ പ്രകടപ്പിക്കുന്നത്. 'ഇരുള്‍' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഇരുളിന് വേണ്ടിയാണോ ഫഹദ് ഡയറ്റ് ചെയ്യുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 

എന്നാല്‍ കൊവിഡ് വരവിന് മുന്‍പ് ഷൂട്ടിംങ് പൂര്‍ത്തികരിച്ച തന്‍റെ ചിത്രം 'മാലിക്കി'ന് വേണ്ടി ഫഹദ് കുറച്ച് ഭാരം കുറച്ചിരുന്നു എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. നായക കഥാപാത്രത്തിന്‍റെ ചെറുപ്പം അവതരിപ്പിക്കാനായി ഫഹദ് 15 കിലോ ഭാരമാണ് കുറച്ചത്. അതേസമയം, മാലിക്കിന് ശേഷം ഫഹദ് ശരീരഭാരം കുറയ്ക്കുകയൊന്നും ചെയ്തിട്ടില്ല എന്നും മഹേഷ് നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മാലിക്കിന് ശേഷം 'സീ യു സൂണ്‍' ഉള്‍പ്പടെ രണ്ട് സിനിമകളില്‍ ഫഹദ് അഭിനയിച്ചു എന്നും അതിലൊന്നും അദ്ദേഹം ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. 

 

അതേസമയം മാലിക്കിലെ കഥാപാത്രത്തിന്‍റെ ലുക്ക് തീരുമാനിക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ മമ്മൂട്ടി പറഞ്ഞ ഒരു അഭിപ്രായം മഹേഷ് നാരായണന്‍  ചലച്ചിത്ര നിരൂപകനായ രാജീവ് മസന്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടാന്‍ ഫഹദിനോട് ആവശ്യപ്പെടരുതെന്നും അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്‍റ അഭിനയത്തിലെ നിയന്ത്രണം നഷ്ടമാകുമെന്നുമാണ് മമ്മൂട്ടി പറഞ്ഞത് എന്നും മഹേഷ് ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഫഹദിന്‍റെ അച്ഛന്‍ ഫാസില്‍ സാറിനെയും അദ്ദേഹത്തിന്‍റെ അച്ഛന്‍റെയുമൊക്കെ ശരീരപ്രകൃതം നോക്കുമ്പോള്‍ അവരൊക്കെ മെലിഞ്ഞ ശരീരമുള്ളവരാണ് എന്നും മഹേഷ്  പറയുന്നു.  

അതിനിടെ കൊവിഡ് കാലത്ത് ശരീരസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് നടന്‍ പൃഥ്വിരാജ്. ജിമ്മില്‍ നിന്നുള്ള  ചിത്രങ്ങള്‍ ഇടയ്ക്കിടെ പൃഥ്വി പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജിനെ സംബന്ധിച്ച് ലോക്ക് ഡൗണിന്‍റെ ആദ്യസമയത്ത് ആടുജീവിതത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനില്‍ ആയിരുന്നു അദ്ദേഹം. ചിത്രത്തിനുവേണ്ടി 30 കിലോ ശരീരഭാരം കുറച്ച് വലിയ തയ്യാറെടുപ്പും നടത്തിയിരുന്നു. തിരികെ എത്തിയശേഷം ശരീരഭാരം  വീണ്ടെടുക്കുകയായിരുന്നു അദ്ദേഹം. 

 

Also Read: 130 കിലോയുടെ ഡെഡ്‍ലിഫ്റ്റുമായി പൃഥ്വിരാജ്; വീഡിയോ...
 

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ