20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു; ശരീരത്തിൽ പാടുകൾ വീണെന്ന് കങ്കണ

Published : Sep 28, 2021, 10:26 AM ISTUpdated : Sep 28, 2021, 10:29 AM IST
20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു; ശരീരത്തിൽ പാടുകൾ വീണെന്ന് കങ്കണ

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഇപ്പോഴിതാ ആറ് മാസത്തിനിടെ 20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തെന്നും അത് തന്‍റെ ശരീരത്തിൽ പാടുകൾ വീഴ്ത്തിയെന്നും പറയുകയാണ് കങ്കണ.

എപ്പോഴും വിവാദങ്ങളിൽ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട് (Kangana Ranaut). എന്നാല്‍ തന്‍റേതായ അഭിനയമികവ് (acting skills) കൊണ്ടും ശൈലി കൊണ്ടും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ച നടിയാണ് കങ്കണ. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഇപ്പോഴിതാ ആറ് മാസത്തിനിടെ 20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തെന്നും അത് തന്‍റെ ശരീരത്തിൽ പാടുകൾ വീഴ്ത്തിയെന്നും പറയുകയാണ് കങ്കണ.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന താരത്തിന്‍റെ 'തലൈവി' എന്ന സിനിമയ്ക്ക് വേണ്ടിയാണ് കങ്കണ ശരീരഭാരം കൂട്ടിയത്. എന്നാൽ അടുത്ത സിനിമ ധാക്കഡിനു വേണ്ടി ഭാരം കുറയ്ക്കേണ്ടി വന്നു. ഈ അനുഭവമാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

'മുപ്പതുകളിലുള്ള ഞാൻ ആറ് മാസം കൊണ്ടാണ് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത്. ഇത് എന്റെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ശരീരത്തിൽ ഉണ്ടായി’- ചിത്രങ്ങൾ പങ്കുവച്ച് കങ്കണ കുറിച്ചു. 

Also Read: ചര്‍മ്മത്തിലെ സ്ട്രെച്ച് മാർക്ക് മാറാൻ പത്ത് എളുപ്പ വഴികൾ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ