ഇപ്പോഴും ട്രെന്‍ഡിങ്ങായി 'ഫ്ലോറൽ'; ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി കത്രീന

Published : May 04, 2020, 12:41 PM ISTUpdated : May 04, 2020, 11:54 PM IST
ഇപ്പോഴും ട്രെന്‍ഡിങ്ങായി 'ഫ്ലോറൽ'; ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി കത്രീന

Synopsis

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും സാറ അലി ഖാനുമൊക്കെ ഫ്ലോറൽ വസ്ത്രങ്ങളില്‍ തിളങ്ങാറുണ്ട്. 

'ഫ്ലോറൽ' വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും സാറ അലി ഖാനുമൊക്കെ ഫ്ലോറൽ വസ്ത്രങ്ങളില്‍ തിളങ്ങാറുണ്ട്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമാവുകയാണ് കത്രീന കൈഫിന്‍റെ പുത്തൻ 'ഫ്ളോറൽ' ഫ്രോക്കുകളും സാരികളും.

പേരിൽ സൂചിപ്പിക്കുന്നത് പോലെ വലിയ പൂക്കളുടെ ഡിസൈനാണ് 'ഫ്ളോറൽ' വസ്ത്രങ്ങളുടെ പ്രത്യേകത. വർണ്ണാഭവും മിഴിവുള്ളതുമായ ഡിസൈനുകളാണ് അധികവും 'ഫ്ളോറൽ' വസ്ത്രങ്ങളില്‍ വരുന്നത്. അതുകൊണ്ട് തന്നെ 'പൊസിറ്റീവ്' ആയ ഡിസൈനായും ഇത് കണക്കാക്കപ്പെടുന്നു. 

കത്രീനയാണെങ്കിൽ ഒരു 'ഫ്ലോറൽ' ഫാനാണ് എന്നാണ് ഫാഷന്‍ ലോകത്ത് പരക്കെ അറിയപ്പെടുന്നത്. ഇത് ശരിവയ്ക്കുന്നത് പോലെയുള്ള ചിത്രങ്ങളാണ് പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളതും.

 

 

'ഫ്ലോറൽ'  ഇഷ്ടപ്പെടുന്നവര്‍ക്ക് കത്രീനയുടെ ഈ വസ്ത്രങ്ങള്‍ പ്രചോദനം നല്‍കുമെന്ന് ഉറപ്പാണ്. കത്രീന ധരിച്ച 'ഫ്ലോറൽ' സാരിയും ലെഹങ്കയും ഡ്രസ്സുമൊക്കെ ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടിയതാണ്. 

Also Read: കത്രീനയുടെ ഫിറ്റ്നസിന്‍റെ രഹസ്യം ഇതാണ്...

ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത 'ഫ്ലോറല്‍' ലെഹങ്കയില്‍ അതിമനോഹരിയായിരുന്നു കത്രീന. വെള്ളയില്‍ പിങ്ക് നിറത്തിലുള്ള  പ്രിന്‍റുകളാണ് ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കുന്നത്.  

 

 

അതുപോലെ തന്നെ, 'ഫ്ലോറല്‍' സാരികളും സബ്യസാചി കത്രീനയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുണ്ട്. ബ്ലഷ് പിങ്ക് നിറത്തിലുള്ള 'ഫ്ലോറല്‍' പ്രിന്‍റ് വരുന്ന സാരിയ്ക്ക് ഒപ്പം ഫുള്‍ സ്ലീവ് ബ്ലൗസ് അണിഞ്ഞെത്തിയ കത്രീനയെയും ഫാഷന്‍ ലോകം പ്രശംസിച്ചു.  താനിയ ഗാവ്റിയായിരുന്നു സ്റ്റൈലിസ്റ്റ്. 

 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ