കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന കൈഫ്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് കത്രീന.  കത്രീനയുടെ ഈ ഫിറ്റ്നസിന്‍റെ രഹസ്യം എന്താണെന്ന് അറിയാമോ ? 

 

 

ആഴ്ചയില്‍ ആറുദിവസം  45 മിനിറ്റ് വീതം കത്രീന വ്യായാമം ചെയ്യും. സ്ട്രെങ്ത് ട്രെയിനിങ് ആണ് കത്രീന ചെയ്യുന്നത്. ശരീരത്തിന്റെ മെറ്റബോളിസം കൂട്ടാനും എല്ലിന്റെ ആരോഗ്യത്തിനും മസില്‍ ടോണ്‍ ചെയ്യാനുമെല്ലാം ഇത് നല്ലതാണ്. യോഗ, കോംബാറ്റ് ട്രെയിനിങ്, ഡാന്‍സ് ഇതെല്ലാം കത്രീനയുടെ ഫിറ്റ്നസിന്‍റെ രഹസ്യമാണ്.