Workout Video: വർക്കൗട്ടിന്‍റെ കാര്യത്തിന് 'നോ' വിട്ടുവീഴ്ച; വീഡിയോ പങ്കുവച്ച് ഖുശ്ബു

Published : Oct 25, 2022, 10:51 AM ISTUpdated : Oct 25, 2022, 10:53 AM IST
Workout Video: വർക്കൗട്ടിന്‍റെ കാര്യത്തിന് 'നോ' വിട്ടുവീഴ്ച; വീഡിയോ പങ്കുവച്ച് ഖുശ്ബു

Synopsis

അടുത്തിടെയായി തമിഴ്- മലയാളം സിനിമാ താരങ്ങളും ഇത്തരത്തില്‍ മുടങ്ങാതെ ജിമ്മില്‍ പോകുന്നവരായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്‍റെ ഒരു സ്പെഷ്യല്‍ വർക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാ താരങ്ങള്‍. ബോളിവുഡില്‍ മല്ലിക അറോറ മുതല്‍ ജാന്‍വി കപൂര്‍ വരെ ജിമ്മില്‍  മുടങ്ങാതെ വർക്കൗട്ട്  ചെയ്യുന്നവരാണ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ 'ജിം ചിത്രങ്ങള്‍' സമൂഹമാധ്യമങ്ങിലൂടെ പങ്കുവയ്ക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡാണ്.  

അത്തരത്തില്‍ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചിരിക്കുകയാണ് സൌത്ത് ഇന്ത്യന്‍ താരങ്ങളും. അടുത്തിടെയായി തമിഴ്- മലയാളം സിനിമാ താരങ്ങളും ഇത്തരത്തില്‍ മുടങ്ങാതെ ജിമ്മില്‍ പോകുന്നവരായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്‍റെ ഒരു സ്പെഷ്യല്‍ വർക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

52-കാരിയായ താരം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇപ്പോള്‍ മകള്‍ക്കൊപ്പം ലണ്ടണിലുള്ള താരം, റോഡിലൂടെ നടക്കുന്നതിന്‍റെ വീഡിയോ ആണ് പങ്കുവച്ചത്. വർക്കൗട്ടിന്‍റെ ഭാഗമായി വാക്കിങ് ചെയ്യുകയാണ് ഖുശ്ബു. ആരോഗ്യകരമായ വഴിയിലൂടെ സന്തുഷ്ടമായ മനസ്സും ഹൃദയവും നേടുക എന്നതാണ് നല്ലൊരു ജീവിതം നയിക്കാനുള്ള ശരിയായ വഴി എന്നാണ് വീഡിയോ പങ്കുവച്ച് താരം കുറിച്ചത്. വർക്കൗട്ട് മുടക്കാന്‍ കാരണങ്ങള്‍ കണ്ടുപിടിക്കരുത് എന്നും അര്‍പ്പണ ബോധം ഉണ്ടായിരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

 

അതേസമയം, അടുത്ത കാലത്താണ് ഖുശ്ബു ശരീര ഭാരം കുറച്ച് മേക്കോവര്‍ നടത്തിയത്. 20-21 കിലോയോളം ഭാരമാണ് താരം കുറച്ചത്.  താന്‍ ദിവസവും രണ്ട് മണിക്കൂര്‍ വർക്കൗട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു അന്നേ വെളിപ്പെടുത്തിയിരുന്നു. താന്‍ വർക്കൗട്ട് തുടങ്ങുമ്പോള്‍ 93 കിലോ ആയിരുന്നെന്നും ഇപ്പോള്‍ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69- ല്‍ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു അന്ന് ഖുശ്ബു പറഞ്ഞത്. നിരവധി മേക്കോവര്‍ ചിത്രങ്ങളും താരം അന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

Also Read: നിയോണ്‍ ഗ്രീന്‍ സാരിയില്‍ തിളങ്ങി അനുഷ്‌ക ശര്‍മ; ചിത്രങ്ങള്‍ വൈറല്‍

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ