അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ കയറുന്ന മൂന്ന് വയസുകാരി; വൈറലായി വീഡിയോ

Published : Feb 27, 2021, 02:35 PM ISTUpdated : Feb 27, 2021, 02:43 PM IST
അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ കയറുന്ന മൂന്ന് വയസുകാരി; വൈറലായി വീഡിയോ

Synopsis

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. 

അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂന്ന് വയസുകാരിയായ മകളുടെ കൈ എത്താതിരിക്കാൻ ഫ്രിഡ്ജിന് മുകളിലുള്ള ഒരു അലമാരയിലാണ് അമ്മ കുക്കീസ് സൂക്ഷിച്ചിരുന്നത്.

എന്നാൽ കുക്കീസ് ഇരിക്കുന്നത് എവിടെയെന്ന് കണ്ടെത്തിയ ഈ മിടുക്കി ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്നതാണ് വീഡിയോയില്‍ കാണുന്നത്. രണ്ട് വാതിലുകളുള്ള ഫ്രിഡ്ജിന്റെ ഹാൻഡിലിൽ പിടിച്ചാണ് കുരുന്ന് ഫ്രിഡ്ജിന് മുകളിലേയ്ക്ക് വലിഞ്ഞു കയറിയത്. ശേഷം കുക്കീസ് എടുത്ത് താഴെയിറങ്ങിയ കുറുമ്പിയുടെ സന്തോഷവും വീഡിയോയില്‍ കാണാം. 

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. 

Also Read: 27 വർഷമായി ഫ്രിഡ്ജിൽ ഡിവിഡികൾ സൂക്ഷിച്ച് യുവാവ്; കാരണം ഇതാണ്...

PREV
click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
പെർഫെക്റ്റ് ലുക്കിനായി ഫൗണ്ടേഷൻ തിരഞ്ഞെടുക്കാം; അറിഞ്ഞിരിക്കേണ്ട 6 വ്യത്യസ്ത രീതികൾ