ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിത അതിഥി; വൈറലായി വീഡിയോ

Published : Feb 27, 2021, 10:59 AM ISTUpdated : Feb 27, 2021, 11:13 AM IST
ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിത അതിഥി; വൈറലായി വീഡിയോ

Synopsis

ഒരു ദൃശ്യമാധ്യമ പ്രവർത്തകന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായൊരു അതിഥി എത്തിയതിന്‍റെ വീഡിയോ ആണിത്.  പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.  

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ ചിലര്‍ ക്യാമറ കണ്ണുകളിൽ വന്നുപെടുന്നതും ചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതുമൊക്കെ സ്ഥിരം കാഴ്ചകളാണ്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു ദൃശ്യമാധ്യമ പ്രവർത്തകന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ  അപ്രതീക്ഷിതമായൊരു അതിഥി എത്തിയതിന്‍റെ വീഡിയോ ആണിത്. വിർജീനിയയിലെ ലീസ്ബെർഗ് പട്ടണത്തിലാണ് സംഭവം അരങ്ങേറിയത്. 'ഫോക്സ് 5'-ന്‍റെ റിപ്പോര്‍ട്ടറായ ബോബ് ബർണാഡ് കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു നായ്കുട്ടി ഓടി വരികയായിരുന്നു.

ഉടൻ തന്നെ റിപ്പോർട്ടർ നായയെ കൈയിലെടുക്കുകയും അതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. 'ഞാനിതു വരെ സംസാരിച്ചതൊക്കെ നിങ്ങൾ മറന്നു കളയൂ, എനിക്കീ നായയെപ്പറ്റി കൂടുതൽ അറിയണം'- അദ്ദേഹം ലൈവിനിടെ പറഞ്ഞു. 

 

ശേഷം നായയുടെ ഉടമയായ ഒരു സ്ത്രീ ഓടിവരികയും ബോബിനോട് മാപ്പ് ചോദിക്കുകയും ചെയ്തു. നായ മതിൽ ചാടി വന്നതാണെന്ന് പറഞ്ഞ സ്ത്രീ പിയറോഗി എന്നാണ് തന്റെ നായയുടെ പേരെന്നും പറഞ്ഞു. എന്തായാലും വീഡിയോ ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.  

Also Read: പൂച്ച ശല്യപ്പെടുത്തുന്നത് വകവയ്ക്കാതെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തക; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ