ശരീരഭാരം കുറയ്ക്കാന്‍ മാധുരിയുടെ ആ 'ഫിറ്റ്നസ് രഹസ്യം' നിങ്ങള്‍ക്കും പരീക്ഷിക്കാം

Published : Nov 04, 2019, 10:20 AM ISTUpdated : Nov 04, 2019, 10:40 AM IST
ശരീരഭാരം കുറയ്ക്കാന്‍ മാധുരിയുടെ ആ 'ഫിറ്റ്നസ് രഹസ്യം' നിങ്ങള്‍ക്കും പരീക്ഷിക്കാം

Synopsis

ബോളിവുഡിന്‍റെ പ്രിയപ്പെട്ട നടിയാണ് മാധുരി ദീക്ഷിത്. അന്‍പത്തിയൊന്ന് വയസ്സുണ്ടെങ്കിലും താരം ഇപ്പോഴും  ബോളിവുഡിനെ ഇളക്കി മറിക്കുന്ന താരസുന്ദരിയാണ്. 

ബോളിവുഡിന്‍റെ പ്രിയപ്പെട്ട നടിയാണ് മാധുരി ദീക്ഷിത്. അന്‍പത്തിയൊന്ന് വയസ്സുണ്ടെങ്കിലും താരം ഇപ്പോഴും  ബോളിവുഡിനെ ഇളക്കി മറിക്കുന്ന താരസുന്ദരിയാണ്. മാധുരി ദീക്ഷിത് സൗന്ദര്യവും നൃത്തവും അഭിനയവും കൊണ്ട് ബിടൌണിന്‍റെ താരറാണിയാണ്. മാധുരിയുടെ സൗന്ദര്യത്തിന്‍റെയും ഫിറ്റ്നസിന്‍റെ രഹസ്യമാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 

 

വളരെ നിഷ്‌ഠയുള്ള വര്‍ക്കൌട്ടാണ് മാധുരി ചെയ്തുവരുന്നത്. മാധുരി തന്‍റെ ശരീരഭാരം കുറയ്ക്കുന്നത് നൃത്തം ചെയ്ത് കൊണ്ടാണ്. 'കഥക്ക് ' മുടങ്ങാതെ പരിശീലിക്കുന്ന താരമാണ് മാധുരി. ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നത് നൃത്തതിലൂടെയാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. 

 

 

വീടുകളില്‍ കൃഷിചെയ്യുന്ന പച്ചക്കറികളാണ് താരം കഴിക്കുന്നത്. വൈറ്റമിനുകളും മിനറലുകളും അടങ്ങിയ  വെജ് ഡയറ്റാണ് താരം പിന്തുടരുന്നത്. കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിച്ചിരിക്കുമെന്നും  മാധുരി പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യവും മാധുരി തന്‍റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധുരി ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ട്. 

 

PREV
click me!

Recommended Stories

പുതുവർഷാഘോഷം കഴിഞ്ഞോ? തളർന്ന ശരീരത്തിനും മങ്ങിയ ചർമ്മത്തിനും പുതുജീവൻ നൽകാൻ 5 വഴികൾ
അടുക്കളയിലുണ്ട് സൗന്ദര്യത്തിന്റെ രഹസ്യം: ഈ 5 കൂട്ടുകൾ പരീക്ഷിക്കൂ