Madhuri Dixit | പിങ്ക് സാരിയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

Published : Nov 15, 2021, 06:33 PM IST
Madhuri Dixit | പിങ്ക് സാരിയില്‍  മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

Synopsis

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള സാരിയില്‍ ആണ് ഇത്തവണ മാധുരി തിളങ്ങുന്നത്. 

ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് ( madhuri dixit ) ഇപ്പോഴും ഫാഷനിസ്റ്റകൾക്കിടയിലെ താരമാണ്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള സാരിയില്‍ ആണ് ഇത്തവണ  മാധുരി തിളങ്ങുന്നത്. സില്‍ക്കിന്‍റെ സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് മാധുരി. 

 

ഇന്‍സ്റ്റഗ്രാമിലൂടെ മാധുരി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.  പിങ്കില്‍ സ്വര്‍ണനിറത്തിലുള്ള എംബ്രോയിഡറി വര്‍ക്കുള്ള സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. ഇതിന് ചേരുന്ന എംബ്രോയിഡറി വര്‍ക്ക് ചെയ്ത പിങ്ക് ബ്ലൗസുമാണ് താരം പെയര്‍ ചെയ്തത്. ഷിതിജ് ജലോരിയാണ് ഈ സാരി മാധുരിക്കായി ഡിസൈന്‍ ചെയ്തത്. 89,800 രൂപയാണ് ഈ സാരിയുടെ വില.

 

Also Read: അതിമനോഹരിയായി ഉർവശി റൗട്ടേല; ക്രിസ്റ്റലുകൾ കൊണ്ട് തയ്യാറാക്കിയ ഡ്രസ്സിന്‍റെ വില 60 ലക്ഷം രൂപ!

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ