Viral Video | ഉടമസ്ഥനൊപ്പം 'ഡാന്‍സ്' ചെയ്യുന്ന കുഞ്ഞന്‍ പട്ടിക്കുഞ്ഞ്; രസകരമായ വീഡിയോ

Web Desk   | others
Published : Nov 14, 2021, 11:00 PM IST
Viral Video | ഉടമസ്ഥനൊപ്പം 'ഡാന്‍സ്' ചെയ്യുന്ന കുഞ്ഞന്‍ പട്ടിക്കുഞ്ഞ്; രസകരമായ വീഡിയോ

Synopsis

മനസിന്റെ സമ്മര്‍ദ്ദങ്ങളും തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നുണ്ടാകുന്ന വിരസതയും മറ്റും എളുപ്പത്തില്‍ മറന്നുപോകാന്‍ ഒരു മരുന്ന് പോലെയാണ് പലപ്പോഴും ഇത്തരം വീഡിയോകള്‍ പ്രവര്‍ത്തിക്കാറെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. കുട്ടികളായാലും മൃഗങ്ങളായാലും അവരുടെ ജൈവികമായ നിഷ്‌കളങ്കത എല്ലായ്‌പോഴും മനസ് നിറയ്ക്കുന്നതാണ്

ഓരോ ദിവസവും ഒരേസമയം നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ എത്രയോ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ( Social Media ) വഴി നാം കാണുന്നു. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ടതോ (Animal Video ), കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടതോ ആയ വീഡിയോകളാണെങ്കില്‍ ( Children Video ) കാഴ്ചക്കാര്‍ ഇരട്ടിയായിരിക്കും. 

മനസിന്റെ സമ്മര്‍ദ്ദങ്ങളും തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നുണ്ടാകുന്ന വിരസതയും മറ്റും എളുപ്പത്തില്‍ മറന്നുപോകാന്‍ ഒരു മരുന്ന് പോലെയാണ് പലപ്പോഴും ഇത്തരം വീഡിയോകള്‍ പ്രവര്‍ത്തിക്കാറെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. കുട്ടികളായാലും മൃഗങ്ങളായാലും അവരുടെ ജൈവികമായ നിഷ്‌കളങ്കത എല്ലായ്‌പോഴും മനസ് നിറയ്ക്കുന്നതാണ്. 

അത്തരത്തില്‍ ട്വിറ്ററില്‍ വൈറലായൊരു ചെറുവീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഉടമസ്ഥനൊപ്പം നൃത്തം ചെയ്യുന്ന കുഞ്ഞന്‍ പട്ടിക്കുഞ്ഞാണ് വീഡിയോയിലുള്ളത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 

ഉടമസ്ഥന്‍ ചെയ്യുന്ന സ്‌റ്റെപ്പ് അതേ പടി അനുകരിച്ച് കാണിക്കുകയാണ് പട്ടിക്കുഞ്ഞ്. ദിവസങ്ങളോ ആഴ്ചകളോ മാത്രം പ്രായമുള്ള കുഞ്ഞ് ആണിതെന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാക്കാനാകുന്നത്. എന്തായാലും ഇതിന്റെ കുസൃതിയും മിടുക്കും അഴകും ഏവരെയും വീഴ്ത്തി എന്നുതന്നെ പറയാം. 

വളര്‍ത്തുമൃഗങ്ങളോട് പ്രത്യേക താല്‍പര്യമുള്ളവരാണെങ്കില്‍ പറയാനുമില്ല, തീര്‍ച്ചയായും ഈ വീഡിയോ അവരുടെ മനം കവരും. കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടുന്നതാണ് വീഡിയോ. നിരവധി പേരാണ് ഇഷ്ടവും സന്തോഷവും നിറഞ്ഞ വാക്കുകളോടെ വീഡിയോ വീണ്ടും വീണ്ടും പങ്കുവയ്ക്കുന്നത്. 

വീഡിയോ കാണാം...

 

 

Also Read:- ആദ്യമായി പിസ കഴിച്ച് അമ്മൂമ്മ; 'റിയാക്ഷന്‍' വൈറലായി...

PREV
Read more Articles on
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'