സിൽവർ ക്രിസ്റ്റലുകളാല്‍ മനോഹരമായ ഡ്രസ്സാണ് ഉർവശി ധരിച്ചിരിക്കുന്നത്. സ്വരോസ്കി ക്രിസ്റ്റലുകൾ ആണ് വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചത്.

എവിടെയും തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കുന്ന ബോളിവുഡ് നടിയും മോഡലുമാണ് ഉർവശി റൗട്ടേല (Urvashi Rautela). ഇപ്പോഴിതാ ഉർവശിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (social media) ശ്രദ്ധ നേടുന്നത്. ഫിലിംഫെയർ റെ‍ഡ്കാർപെറ്റില്‍ എത്തിയതാണ് താരം. 

സിൽവർ ക്രിസ്റ്റലുകളാല്‍ മനോഹരമായ ഡ്രസ്സാണ് ഉർവശി ധരിച്ചിരിക്കുന്നത്. സ്വരോസ്കി ക്രിസ്റ്റലുകൾ ആണ് വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചത്. നീല നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രത്തില്‍ പഫി സ്ലീവാണ് വരുന്നത്. വസ്ത്രത്തിന് അനുയോജ്യമായ ക്രിസ്റ്റൽ സ്റ്റഡുകളോടു കൂടിയ ചെരിപ്പുകളുമാണ് ഉർവശി ധരിച്ചിരിക്കുന്നത്. 

View post on Instagram

ചെരിപ്പിലും സ്വരോസ്കി ക്രിസ്റ്റലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഉര്‍വശി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മൈക്കൽ സിൻകോ ഡിസൈൻ ചെയ്ത വസ്ത്രത്തിന്റെ വില അറുപതു ലക്ഷത്തോളമാണ്. ഡയമണ്ടിന്‍റെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം അണിഞ്ഞത്. 

View post on Instagram
View post on Instagram

Also Read: മനീഷ് മൽഹോത്രയുടെ ലെമൺ ഗ്രീന്‍ സാരിയില്‍ തിളങ്ങി മലൈക അറോറ