മലയാളി യുവാവിന്‍റെ ഫോട്ടോയ്ക്ക് ലൈക്കടിച്ച് ദുബായ് കിരീടാവകാശി; താരമായി യുവാവ്

Published : Aug 13, 2022, 11:57 AM ISTUpdated : Aug 13, 2022, 11:59 AM IST
മലയാളി യുവാവിന്‍റെ ഫോട്ടോയ്ക്ക് ലൈക്കടിച്ച് ദുബായ് കിരീടാവകാശി; താരമായി യുവാവ്

Synopsis

വളരെ ഉയരത്തിലുള്ളൊരു കെട്ടിടത്തിന്‍റെ ടെറസില്‍ കൈവരിയിലായി ഒരാളിരിക്കുന്നതാണ് ഷെയ്ഖ് ഹംദാന്‍റെ കമന്‍റ് ലഭിച്ചിരിക്കുന്ന നിസ്ഹാസിന്‍റെ ഫോട്ടോ. ഒറ്റക്കാഴ്ചയ്കക്ക് തന്നെ ഏറെ ആഴം തോന്നിക്കുന്ന ചിത്രത്തിന്‍റെ ലൈറ്റിംഗ് എടുത്തുപറയേണ്ട വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

സെലിബ്രിറ്റികളുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നവര്‍ നിരവധിയാണ്. കലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കാണ് കൂടുതലും ഇത്തരത്തിലുള്ള സാധ്യതകളുള്ളത്. ഇവരുടെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നതിനും ഇത്തരത്തില്‍ സെലിബ്രിറ്റികളുടെ കമന്‍റുകളും ലൈക്കുമെല്ലാം സഹായകമാകാറുണ്ട്.

അത്തരത്തില്‍ ഒരു സെലിബ്രിറ്റിയുടെ കമന്‍റും ലൈക്കും മൂലം സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് മലയാളി ഫോട്ടോഗ്രാഫര്‍ നിസ്ഹാസ് അഹമ്മദ്. കോഴിക്കോട് സ്വദേശിയായ നിസ്ഹാസ് ദുബായിലാണ് ജോലി ചെയ്യുന്നത്. ഫ്രീലാൻസ് ഫോട്ടോഗ്രാഫര്‍ കൂടിയായ നിസ്ഹാസിന്‍റെ പുതിയൊരു ഫോട്ടോയ്ക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ലൈക്കടിക്കുകയും കമന്‍റ് ചെയ്യുകയും ചെയ്തിരിക്കുകയുമാണ്.

ഇതോടെ നിസ്ഹാസിന്‍റെ പേജ് തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. വളരെ ഉയരത്തിലുള്ളൊരു കെട്ടിടത്തിന്‍റെ ടെറസില്‍ കൈവരിയിലായി ഒരാളിരിക്കുന്നതാണ് ഷെയ്ഖ് ഹംദാന്‍റെ കമന്‍റ് ലഭിച്ചിരിക്കുന്ന നിസ്ഹാസിന്‍റെ ഫോട്ടോ. ഒറ്റക്കാഴ്ചയ്കക്ക് തന്നെ ഏറെ ആഴം തോന്നിക്കുന്ന ചിത്രത്തിന്‍റെ ലൈറ്റിംഗ് എടുത്തുപറയേണ്ട വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 

നഗരത്തിന്‍റെ വലിയൊരു ഭാഗവും താഴെ കാണാവുന്ന തരത്തിലാണ് ഫ്രെയിം. ലോകപ്രശസ്തമായ ബുര്‍ജ് ഖലീഫ അടക്കം വരുന്ന ഏരിയ ആണിത്. വൈകുന്നേരത്തിന്‍റെ മനോഹാരിത വിളിച്ചോതുന്ന ആകാശം. ഇങ്ങനെ മികച്ചൊരു ഫോട്ടോ തന്നെയാണ് നിസ്ഹാസ് പങ്കുവച്ചിരിക്കുന്നത്. ഇതിന് ലൈക്കടിച്ച ശേഷം തംപ്സ് അപ് കമന്‍റായി ഇട്ടിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. 

ഇദ്ദേഹത്തിന്‍റെ ലൈക്കും കമന്‍റും കിട്ടിയതോടെ ചിത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇത് തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു നിസ്ഹാസിന്‍റെ മറുപടി. നിരവധി പേരാണ് ഇതിന് പിന്നാലെ നിസ്ഹാസിന് കമന്‍റ് ബോക്സില്‍ അഭിനന്ദനങ്ങളറിയിച്ചിരിക്കുന്നത്.

 

ഫോട്ടോഗ്രാഫിയില്‍ ഏറെ താല്‍പര്യമുള്ള നിസ്ഹാസ് ആദ്യം മൊബൈല്‍ ക്യാമറയിലായിരുന്നു ഫോട്ടോസ് എടുത്തിരുന്നത്. പിന്നീട് സുഹൃത്തുക്കള്‍ സമ്മാനിച്ച ക്യാമറയിലായി ഫോട്ടോ എടുപ്പ്. വ്യത്യസ്തമായ ഒട്ടേറെ ഫ്രെയിമുകള്‍ നിസ്ഹാസിന്‍റെ ഇൻസ്റ്റ പേജില്‍ കാണാം. നേരത്തെയും നിസ്ഹാസിന്‍റെ ഫോട്ടോയ്ക്ക് ഷെയ്ഖ് ഹംദാന്‍റെ അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നതാണ് രസകരമായ സംഗതി. 

Also Read:- മനുഷ്യത്വം എന്താണെന്ന് ഓര്‍മ്മപ്പെടുത്തും ഈ കടയിലെ നോട്ടീസ്

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ