'വെറൈറ്റി' മാസ്ക് ധരിച്ച് മംമ്ത മോഹന്‍ദാസ്; ചിത്രങ്ങള്‍...

Published : Jun 26, 2020, 04:10 PM ISTUpdated : Jun 26, 2020, 04:29 PM IST
'വെറൈറ്റി' മാസ്ക് ധരിച്ച് മംമ്ത മോഹന്‍ദാസ്; ചിത്രങ്ങള്‍...

Synopsis

ചികിത്സയുടെ ഭാഗമായി ലോസ് ഏഞ്ചല്‍സിലാണ് മംമ്ത ഏറെ നാളായി താമസിക്കുന്നത്. സിനിമ ചിത്രീകരണങ്ങള്‍ക്കായാണ് താരം ഇന്ത്യയിലേക്ക് എത്താറുള്ളത്.

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മംമ്ത മോഹന്‍ദാസ്. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളൊക്കെ മംമ്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം ലോസ് ഏഞ്ചല്‍സിലേക്ക് മടങ്ങിയത്. ഇപ്പോഴിതാ മംമ്തയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

 

ഈ കൊറോണ കാലത്ത് മാസ്ക് ധരിച്ചിരിക്കുന്ന ചിത്രങ്ങളാണ് മംമ്ത തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പുത്തന്‍ സ്റ്റൈലുകളിലുള്ള മാസ്‌കുകള്‍ വരെ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുമ്പോള്‍ മംമ്തയുടെ ഈ മാസ്ക് കുറച്ചധികം വ്യത്യസ്തമാകുന്നു. മഞ്ഞ ടീഷര്‍ട്ടിനോടൊപ്പം കറുപ്പ് നിറത്തിലുള്ള മാസ്കാണ് മംമ്ത ധരിച്ചിരിക്കുന്നത്. മാസ്കില്‍ എഴുതിയിരിക്കുന്ന വാചകത്തിലെ ഒളിഞ്ഞിരിക്കുന്ന സന്ദേശമാണ് ഇവിടെ പ്രസക്തം. 

മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും താരം ഈ മാസ്കിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'നിങ്ങള്‍ക്ക് ഇത് വായിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ , നിങ്ങള്‍ വളരെ അടുത്താണ് നില്‍ക്കുന്നത്' എന്നാണ് ഈ മാസ്കില്‍ പ്രിന്‍റ് ചെയ്തിരിക്കുന്ന വാചകം അര്‍ത്ഥമാക്കുന്നത്. 

 

 

ഇന്ന് സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയുള്ളതിനാലാണ് ഈ വാചകം ഏറേ മനോഹരമാകുന്നത്. കൃത്യമായ സാമൂഹിക അകലം പാലിക്കണം എന്നാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത് എന്നും നിരവധി പേര്‍ കമന്‍റ്  ചെയ്തു. 'വളരെ നല്ല സന്ദേശം',  'ഈ മാസ്ക് വളരെയധികം ഇഷ്ടപ്പെട്ടു' തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 

 

 

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും , ആ അനുഭവങ്ങളും ആരാധകരോട് തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് മംമ്ത മോഹന്‍ദാസ്.

 

 

ചികിത്സയുടെ ഭാഗമായി ലോസ് ഏഞ്ചല്‍സിലാണ് മംമ്ത ഏറെ നാളായി താമസിക്കുന്നത്. സിനിമ ചിത്രീകരണങ്ങള്‍ക്കായാണ് താരം ഇന്ത്യയിലേക്ക് എത്താറുള്ളത്.

Also Read: 'ക്യാന്‍സര്‍ ബാധിക്കുമ്പോള്‍ വയസ്സ് 24, ഇപ്പോള്‍ ജീവിതത്തോട് നൂറുമടങ്ങ് പ്രണയം': മംമ്ത മോഹന്‍ദാസ്...
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ