അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ ജീവിതത്തോട് നൂറുമടങ്ങ് പ്രണയമാണെന്നും മംമ്ത പറയുന്നു. 

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ ജീവിതത്തോട് നൂറുമടങ്ങ് പ്രണയമാണെന്നും മംമ്ത പറയുന്നു. 

പതിനൊന്നു വര്‍ഷത്തിനുമുന്‍പ് ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചത് എന്നും അന്ന് തനിക്ക് 24 വയസ്സായിരുന്നു എന്നും മംമ്ത പറഞ്ഞു. അര്‍ബുദത്തോട് മല്ലിട്ട് ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണെന്നും മംമ്ത ചൂണ്ടിക്കാട്ടി. ഇന്ന് ജീവിതത്തോട് നൂറുമടങ്ങ് പ്രണയം മാത്രമാണ് എന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. 

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിന്റെ (ഐ.എ.സി.ആര്‍.) വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മംമ്ത. അര്‍ബുദത്തെ കീഴടക്കാന്‍ ധൈര്യം കാണിക്കാന്‍ മുന്നോട്ടുവന്ന വ്യക്തികളോട് മംമ്ത നന്ദി പ്രകടിപ്പിച്ചു.

View post on Instagram
View post on Instagram