14 വര്‍ഷം കൊലക്കേസിലെ പ്രതിയായി അകത്ത്, പുറത്തിറങ്ങിയത് ഒരേയൊരു ആഗ്രഹം സഫലമാക്കാന്‍

Web Desk   | Asianet News
Published : Feb 15, 2020, 06:29 PM IST
14 വര്‍ഷം കൊലക്കേസിലെ പ്രതിയായി അകത്ത്, പുറത്തിറങ്ങിയത് ഒരേയൊരു ആഗ്രഹം സഫലമാക്കാന്‍

Synopsis

എംബിബിഎസ് മൂന്നാം വര്‍ഷമായിരിക്കെയാണ് 2002 ല്‍ സുഭാഷിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തത്...

ബെംഗളുരു: പതിനാല് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് തകര്‍ക്കാനാവുന്നതായിരുന്നില്ല സുഭാഷ് പാട്ടീല്‍ എന്ന കര്‍ണാടക സ്വദേശിയുടെ സ്വപ്നങ്ങള്‍. എംബിബിഎസിന് പഠിക്കുമ്പോഴാണ് 2002 ല്‍ കൊലപാതകക്കേസില്‍ സുഭാഷ് അഴിക്കുള്ളിലാകുന്നത്. എന്നാല്‍ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും സുഭാഷിന്‍റെ ഡോക്ടറാകണമെന്ന സ്വപ്നത്തിന് മാറ്റമുണ്ടായിരുന്നില്ല. 

''1997ലാണ് ഞാന്‍ എംബിബിഎസിന് ചേര്‍ന്നത്. 2002 ല്‍ ഒരു കൊലപാതകക്കേസില്‍ ഞാന്‍ ജയിലിലായി. ജയിലിലെ ഔട്ട് പേഷ്യന്‍റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്നു. 2016 ല്‍ നല്ല നടപ്പിന് എന്നെ റിലീസ് ചെയ്തു. 2019 ല്‍ ഞാന്‍ എന്‍റെ എംബിബിഎസ് പൂര്‍ത്തിയാക്കി'' സുഭാഷ് പറഞ്ഞു. ഈ മാസം ആദ്യം ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പ് സുഭാഷ് പൂര്‍ത്തിയാക്കി. ഇതോടെ സുഭാഷിന് എംബിബിഎസ് ഡിഗ്രീ ലഭിച്ചു. 

എംബിബിഎസ് മൂന്നാം വര്‍ഷമായിരിക്കെയാണ് 2002 ല്‍ സുഭാഷിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തത്. 2006 ല്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. എന്നാല്‍ ജയിലഴിക്കുള്ളിലായെങ്കിലും കുട്ടിക്കാലം മുതലുള്ള ഡോക്ടര്‍ ആകണമെന്ന സ്വപ്നം 14 വര്‍ഷത്തോളം അയാള്‍ രാകി മിനുക്കി സൂക്ഷിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

ചർമ്മത്തിലെ പ്രായക്കൂടുതൽ തടയാം; 30 കഴിഞ്ഞവർക്കുള്ള സ്‌കിൻകെയർ ടിപ്‌സ്
മുഖത്തെ അഴുക്കും മേക്കപ്പും ഇനി നിമിഷങ്ങൾക്കുള്ളിൽ മായ്ക്കാം; എന്താണ് ക്ലെൻസിംഗ് ബാം?