വിവാഹം പകുതിക്ക് നിര്‍ത്തി വരൻ; ഒടുവില്‍ വധുവിന്‍റെ സഹോദരിക്ക് മാലയിട്ടു, സിനിമയെ വെല്ലുന്ന 'ട്വിസ്റ്റ്'

Published : May 06, 2023, 10:03 PM IST
വിവാഹം പകുതിക്ക് നിര്‍ത്തി വരൻ; ഒടുവില്‍ വധുവിന്‍റെ സഹോദരിക്ക് മാലയിട്ടു, സിനിമയെ വെല്ലുന്ന 'ട്വിസ്റ്റ്'

Synopsis

വിവാഹം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നുറപ്പായി. എന്നാല്‍ വിവാഹദിവസം ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ പുതുള്‍ രാജേഷിനെ വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നില്‍ക്കുകയാണ് തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഇവിടെ നിന്ന് ചാടി മരിക്കുമെന്നായിരുന്നു ഭീഷണി. 

ദിവസവും വ്യത്യസ്തമായതോ നമ്മളില്‍ കൗതുകം നിറയ്ക്കുന്നതോ ആയിട്ടുള്ള എത്രയോ വാര്‍ത്തകള്‍ നാം വായിക്കുകയോ കാണുകയോ അറിയുകയോ ചെയ്യുന്നു. ഇക്കൂട്ടത്തിലെ രസകരമെന്ന് തോന്നുന്ന സംഭവങ്ങളാണ് വാര്‍ത്തകളുടെ അതിരുകളും ഭേദിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായി മാറാറ്.

സമാനമായ രീതിയില്‍ വൈറലായരിക്കുകയാണ് ബീഹാറില്‍ നിന്നുള്ള ഒരു വിവാഹ വാര്‍ത്ത. വിവാഹച്ചടങ്ങുകള്‍ പകുതിക്ക് വച്ച് നിര്‍ത്തിയ വരൻ പിന്നീട് വധുവിന്‍റെ സഹോദരിയെ വിവാഹം ചെയ്തുവെന്നതാണ് വാര്‍ത്ത.

കേള്‍ക്കുമ്പോള്‍ ഇതെന്താണ് സംഭവമെന്ന് ഏവര്‍ക്കും സംശമോ ആകാംക്ഷയോ തോന്നാം. സംഭവം വിശദീകരിക്കാം. 

ഛപ്ര സ്വദേശഇയായി രാജേഷ് കുമാറിന്‍റേതായിരുന്നു വിവാഹം. വധു റിങ്കു കുമാരി. വിവാഹം കുടുംബങ്ങള്‍ തമ്മില്‍ കണ്ട്- സംസാരിച്ചുറപ്പിച്ചതാണ്. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണത്രേ രാജേഷ് അറിഞ്ഞത്, താൻ നേരത്തെ പ്രണയിച്ച പുതുള്‍ എന്ന പെണ്‍കുട്ടിയുടെ സഹോദരിയാണ് റിങ്കു എന്നത്. 

എന്തായാലും വിവാഹം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നുറപ്പായി. എന്നാല്‍ വിവാഹദിവസം ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ പുതുള്‍ രാജേഷിനെ വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നില്‍ക്കുകയാണ് തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഇവിടെ നിന്ന് ചാടി മരിക്കുമെന്നായിരുന്നു ഭീഷണി. 

ഒടുവില്‍ രാജേഷിന് ചടങ്ങുകള്‍ നിര്‍ത്തിവച്ച് നടന്നതെല്ലാം ഇരുവീട്ടുകാരോടുമായി പറയേണ്ടി വന്നു. ഇതോടെ ആദ്യം വീട്ടുകാര്‍ തമ്മില്‍ വഴക്കും കയ്യേറ്റവുമായി. ഇതോടെ സ്ഥലത്ത് പൊലീസുമെത്തി. ശേഷം രണ്ട് വീട്ടുകാരും ഒന്നിച്ചിരുന്ന് സംസാരിച്ച് തീരുമാനത്തിലെത്താൻ പൊലീസുകാര്‍ തന്നെ ഇവരോട് ആവശ്യപ്പെട്ടു. 

ഇതോടെയാണ് ഏറെ നേരത്തെ ചര്‍ച്ചയ്ക്ക് ശേഷം രാജേഷ് പുതുളിനെ തന്നെ വിവാഹം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലേക്ക് ഏവരുമെത്തിയത്. എന്തായാലും വ്യത്യസ്തമായ വിവാഹക്കഥ വാര്‍ത്തകളിലൂടെ ശ്രദ്ധേയമായതോടെ സോഷ്യല്‍ മീഡിയയിലും ഇത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. 

Also Read:- മകൻ മരിച്ചതോടെ മരുമകളെ വിവാഹം കഴിച്ച് അമ്മായിയച്ഛൻ; വിവാദമായി വീഡിയോ

 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം