മകന്‍റെ ഭാര്യയെ, അതായത് മരുമകളെ വിവാഹം ചെയ്ത അമ്മായിയച്ഛനെ ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

സ്ത്രീകള്‍ക്ക് അഭിപ്രായങ്ങള്‍ ഉറച്ച് പറയുന്നതിനും തങ്ങളുടെ അഭിരുചിക്കും ആത്മാഭിമാനത്തിനും അനുസരിച്ച് ജീവിക്കുന്നതിനുമെല്ലാം സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവര്‍ ഇന്ന് ഏറെയാണ്. സമൂഹത്തില്‍ ഒരു രീതിയിലും സ്ത്രീകള്‍ പിറകിലേക്ക് ആയിപ്പോകരുതെന്ന ബോധ്യം ധാരാളം പേരില്‍ വന്നിരിക്കുന്നൊരു കാലം കൂടിയാണിത്.

എന്നാല്‍ ഈ അനുകൂലമായ മാറ്റങ്ങള്‍ക്കിടയിലും അടിച്ചമര്‍ത്തപ്പെട്ട അഭിപ്രായങ്ങളോടെയും ഇഷ്ടങ്ങളോടെയും കഴിയുന്നവര്‍ ഏറെയുണ്ടെന്ന് തെളിയിക്കുന്ന ചില സംഭവങ്ങള്‍ വാര്‍ത്തകളിലൂടെ നാം വായിച്ചോ, കണ്ടോ എല്ലാം അറിയാറുണ്ട്, അല്ലേ? 

അത്തരത്തിലൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം ഏറെ ശ്രദ്ധേയമാകുന്നത്. മകൻ മരിച്ചതോടെ മകന്‍റെ ഭാര്യയെ, അതായത് മരുമകളെ വിവാഹം ചെയ്ത അമ്മായിയച്ഛനെ ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

വിവാഹം കഴിഞ്ഞ് അമ്പലത്തിനകത്ത് നിന്ന് മാലയും അണിഞ്ഞ് വധൂവരന്മാര്‍ പുറത്തേക്ക് വരുമ്പോഴാണ് യുവാക്കള്‍ ഇവരെ തടഞ്ഞുനിര്‍ത്തി സംസാരിക്കുന്നത്. യുവതിയോടും ഇവര്‍ വിവാഹത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. 

യുവതിക്ക് 25ഉം അമ്മായിയച്ഛന് 45ഉം വയസാണെന്നാണ് വീഡിയോയില്‍ ഇവര്‍ തന്നെ പറയുന്നത്. ഇത് എത്രമാത്രം വിശ്വസനീയമാണെന്നത് പറയുകവയ്യ. ഇത്രയും പ്രായവ്യത്യാസമുണ്ടെന്നത് മാത്രമല്ല- മകളുടെ സ്ഥാനത്ത് കണ്ടിരുന്ന- കാണേണ്ട പെണ്‍കുട്ടിയെ എങ്ങനെ വധുവാക്കാൻ തോന്നിയെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

യുവതിയാകട്ടെ തനിക്ക് മറ്റാരുമില്ല- അതിനാലാണ് താൻ ഈ വിവാഹത്തിന് സമ്മതിച്ചത് എന്നാണ് വീഡിയോയില്‍ പറയുന്നത്. വടക്കേ ഇന്ത്യയില്‍ എവിടെയോ ആണ് സംഭവം. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ചും സംശയങ്ങളുയരുന്നുണ്ട്. 

വീഡിയോ...

Scroll to load tweet…

അതേസമയം ഇത്തരം സംഭവങ്ങള്‍ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ അപൂര്‍വമല്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ബഡ്‍ഗല്‍ഗഞ്ചില്‍ മകൻ മരിച്ചതോടെ ഇരുപത്തിയെട്ടുകാരിയായ മരുമകളെ എഴുപതുകാരനായ അമ്മായിയച്ഛൻ വിവാഹം ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതിയുമായി ആരും രംഗത്തെത്താതിരുന്നതിനാല്‍ തന്നെ പൊലീസ് കേസുമുണ്ടായിരുന്നില്ല. 

Also Read:- 'അവരുടെ ആവശ്യപ്രകാരം സ്വകാര്യതയില്ലാതെ വസ്ത്രം മാറി'; എയര്‍പോര്‍ട്ടിലെ ദുരനുഭവം പങ്കിട്ട് യുവതികള്‍

പ്രവീൺ നാഥിനെ ഭാര്യ റിഷാന സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി സഹോദരൻ| Praveen nath| Rishana