മകള്‍ ജനിച്ചത് മുതല്‍ 20-ാം പിറന്നാള്‍ വരെ എല്ലാ ആഴ്ചയും ഫോട്ടോയെടുത്ത് ഒരച്ഛന്‍; വീഡിയോ

Published : Nov 10, 2022, 03:59 PM ISTUpdated : Nov 10, 2022, 04:00 PM IST
മകള്‍ ജനിച്ചത് മുതല്‍ 20-ാം പിറന്നാള്‍ വരെ എല്ലാ ആഴ്ചയും ഫോട്ടോയെടുത്ത് ഒരച്ഛന്‍; വീഡിയോ

Synopsis

റെഡ്ഡിറ്റില്‍ പങ്കുവച്ച ഈ ടൈംലാപ്‌സ് വീഡിയോ നിമിഷ നേരത്തിനുള്ളില്‍ തന്നെ വൈറലാവുകയായിരുന്നു. '20 വയസ് വരെ മകളുടെ ചിത്രങ്ങള്‍ നിരന്തരം പകര്‍ത്തിയ ഒരു അച്ഛന്‍ തയ്യാറാക്കിയ വീഡിയോ'- എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. 

മകള്‍ ജനിച്ചത് മുതല്‍ 20-ാം പിറന്നാള്‍ വരെ എല്ലാ ആഴ്ചയും ഫോട്ടോയെടുത്ത് സൂക്ഷിച്ച് ഒരച്ഛന്‍. ഡച്ചില്‍ നിന്നുള്ള ഒരു യൂട്യൂബറും സംവിധായകനുമായ ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍ ആണ് തന്‍റെ മകള്‍ ലൂട്ടേയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എടുത്ത ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വീഡിയോ രൂപത്തിലാക്കി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ലൂട്ടേ ജനിച്ചതു മുതല്‍ 20 വയസ്സിലെത്തുന്നതു വരെ ഓരോ ആഴ്ച്കളിലും എടുത്ത ചിത്രങ്ങളാണിത്. 

റെഡ്ഡിറ്റില്‍ പങ്കുവച്ച ഈ ടൈംലാപ്‌സ് വീഡിയോ നിമിഷ നേരത്തിനുള്ളില്‍ തന്നെ വൈറലാവുകയായിരുന്നു. '20 വയസ് വരെ മകളുടെ ചിത്രങ്ങള്‍ നിരന്തരം പകര്‍ത്തിയ ഒരു അച്ഛന്‍ തയ്യാറാക്കിയ വീഡിയോ'- എന്ന കുറിപ്പോടെ ആണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.  രണ്ട് മിനിറ്റും 18 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ലൂട്ടേ ജനച്ചതു മുതലുള്ള ചിത്രങ്ങള്‍ കാണാം. 

ലൂട്ടേയില്‍ ഉണ്ടായ ഓരോ ചെറിയ മാറ്റങ്ങള്‍ പോലും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. ചിരിക്കുകയും കരയുകയും ചെയ്യുന്ന ലൂട്ടേയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. അച്ഛനെ  പ്രശംസിച്ചു കൊണ്ടാണ് പലരും കമന്‍റുകള്‍ പങ്കുവച്ചത്. അച്ഛന്‍റെയും മകളുടെയും ആത്മ ബന്ധം സൂചിപ്പിക്കുന്ന വീഡിയോ എന്നാണ് ഒരാളുടെ കമന്‍റ്. 

വീഡിയോ കാണാം. . . . 

 

Also Read:  മകള്‍ക്കൊപ്പം കളിക്കുന്ന പ്രിയങ്ക ചോപ്ര; ചിത്രം വൈറല്‍

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ