'ഹോം' എന്ന ക്യാപ്ഷനോടെ പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത്തവണയും മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രം ആണ് താരം പങ്കുവച്ചത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. മകളെ തന്‍റെ പുറത്ത് കിടത്തിയിരിക്കുന്ന പ്രിയങ്കയെ ആണ് ചിത്രത്തില്‍ കാണുന്നത്. 'ഹോം' എന്ന ക്യാപ്ഷനോടെ പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത്തവണയും മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രം ആണ് താരം പങ്കുവച്ചത്. 

കുറച്ച് ദിവസം ഇന്ത്യയിലുണ്ടായിരുന്ന താരം തിരിച്ച് യുഎസില്‍ എത്തിയതിന് പിന്നാലെ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തില്‍ നിലത്ത് കിടക്കുകയാണ് പ്രിയങ്ക. പ്രിയങ്കയുടെ പുറത്താണ് മകള്‍ മാള്‍ട്ടി മരിയ. തൊട്ടടുത്ത് ഭര്‍ത്താവ് നിക്ക് ജൊനാസും ഉണ്ട്. 

View post on Instagram

2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ ഒരു കു‍ഞ്ഞിനെ വരവേറ്റത്. 

View post on Instagram

മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ മുഖം വ്യക്തമാക്കാത്ത ഫോട്ടോ ആദ്യമായി പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്. ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്. ആ മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്...' - പ്രിയങ്ക ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ. ദീപാവലിയോട് അനുബന്ധിച്ചും പ്രിയങ്ക മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

View post on Instagram

Also Read: ഫ്ലോറൽ പാന്‍റ്സ്യൂട്ടില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍