കാട്ടുതീ പടരുമ്പോള്‍ നടുറോഡില്‍ വയലിന്‍ വായന; വൈറലായി വീഡിയോ

Published : Sep 02, 2021, 11:04 AM ISTUpdated : Sep 02, 2021, 11:07 AM IST
കാട്ടുതീ പടരുമ്പോള്‍ നടുറോഡില്‍ വയലിന്‍ വായന; വൈറലായി വീഡിയോ

Synopsis

കാലിഫോര്‍ണിയയിലെ കാള്‍ഡോര്‍ മേഖലയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായത്. 

നടുറോഡില്‍ നിന്ന് വയലിന്‍ വായിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാട്ടുതീയില്‍ നിന്ന് രക്ഷതേടി പലായനം ചെയ്യുന്ന ആളുകള്‍ക്ക് ആശ്വാസമേകാനാണ് ഇയാള്‍ തന്‍റെ വയലിനില്‍ വിസ്മയം തീര്‍ത്തത്.  

കാലിഫോര്‍ണിയയിലെ കാള്‍ഡോര്‍ മേഖലയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായത്. ആളുകള്‍ ഇത്തരത്തില്‍ സ്വന്തം വീട് വിട്ടുപോകാന്‍ തുടങ്ങിയത്തോടെ നീണ്ട ഗതാഗതക്കുരുക്കുകളാണ് പ്രദേശത്ത് രൂപപ്പെട്ടത്. 

ട്രാഫിക്കില്‍ കുടുങ്ങിയ ആളുകളുടെ 'സ്ട്രെസ്' മാറ്റാനാണ് അക്കൂട്ടത്തിലെ 'മെല്‍ സ്‌മോതെര്‍സ്' എന്നയാള്‍ തന്റെ വയലിന്‍ പുറത്തെടുത്തത്. ശേഷം നടുറോഡില്‍ നിന്ന് അത് വായിക്കാന്‍ തുടങ്ങി. ചില മാധ്യമ പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ പ്രകടനം പകര്‍ത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ  വൈറലാവുകയും ചെയ്തു. 

 

 

കാറിന്റെ ബോണറ്റില്‍ ചാരിയിരുന്ന്, മധ്യവയസ്‌കനായ മെല്‍ കണ്ണുകള്‍ അടച്ച് ആസ്വദിച്ച് തന്‍റെ വയലിന്‍ വായിക്കുകയായിരുന്നു. ഹൃദയത്തെ സ്പര്‍ശിച്ച ഈ വീഡിയോയോട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ  പ്രതികരിച്ചത്. 

Also Read: വയലിനിൽ വിസ്മയം തീർക്കുന്ന യുവതി; ആസ്വദിക്കുന്ന പൂച്ച; മനോഹരം ഈ വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ