വയലിനിൽ വിസ്മയം തീർക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനോഹരമായ പ്രകടനമാണ് യുവതി വയലിനിൽ കാഴ്ചവയ്ക്കുന്നത്. എന്നാല്‍ വീഡിയോയില്‍ മറ്റൊരു താരം കൂടിയുണ്ട്. 

യുവതിയുടെ പൂച്ചക്കുട്ടിയാണ് വീഡിയോയിലെ ശ്രദ്ധേയ കഥാപാത്രം. യുവതിയുടെ ശരീരത്തോട് ചേര്‍ന്നുതന്നെ ഒരു ബാഗിലാണ് ആശാന്‍റെ ഇരിപ്പ്. യുവതിയുടെ  വയലിന്‍ പ്രകടനം ആസ്വദിക്കുകയാണ് ഈ പൂച്ച. 

ഫ്രാന്‍സിലെ വയലിനിസ്റ്റാണ് എസ്തര്‍ എന്ന ഈ യുവതി. എസ്തര്‍ തന്നെയാണ് വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ അറുപത് ലക്ഷത്തോളം പേരാണ് കണ്ടത്. 

Also Read: കാറിന്‍റെ ഗ്ലവ് ബോക്സിൽ നിന്ന് പുറത്തുവന്ന അതിഥിയെ കണ്ട് അമ്പരന്ന് യാത്രക്കാരി; ഭയപ്പെടുത്തുന്ന വീഡിയോ