വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന; വീഡിയോ വൈറലാകുന്നു

Published : Jun 26, 2022, 11:09 PM IST
വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന; വീഡിയോ വൈറലാകുന്നു

Synopsis

ഇത്തരത്തിലുള്ള വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ ധാരാളം കണ്ടിട്ടുണ്ട്, അല്ലേ? ഇവിടെയിതാ തീര്‍ത്തും വ്യത്യസ്തമായൊരു പ്രണയാഭ്യര്‍ത്ഥനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രണയാഭ്യര്‍ത്ഥന ( Love Proposal ) പുതുമയുള്ളതും വ്യത്യസ്തമായതുമാക്കാൻ യുവാക്കള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിന് വേണ്ടി പല പദ്ധതികളും നടത്തുന്നവരുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ധാരാളം കണ്ടിട്ടുണ്ട്, അല്ലേ? 

ഇവിടെയിതാ തീര്‍ത്തും വ്യത്യസ്തമായൊരു പ്രണയാഭ്യര്‍ത്ഥനയാണ് ( Love Proposal )സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ( Viral Video ). ഒരു മാരത്തോണിനിടെ ഫിനിഷിംഗ് ലൈനിലെത്തിയ കൂട്ടുകാരിയെ പ്രപോസ് ചെയ്തിരിക്കുകയാണ് ഒരു യുവാവ്. 

അത്ലറ്റായ മാഡിസണ്‍ എന്ന യുവതിയെ കൂട്ടുകാരനായ ക്രിസ്റ്റഫര്‍ പ്രപോസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ബഫലോ മാരത്തോണിനിടെയാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. 

മെയ് 29നായിരുന്നു മാരത്തോണ്‍. ഓട്ടം പൂര്‍ത്തിയാക്കി ഫിനിഷിംഗ് ലൈനിലേക്ക് അടുക്കുന്ന മാഡിസണെ കാത്ത് ഫിനിഷിംഗ് ലൈനിന് പുറത്ത് മുട്ടില്‍ നില്‍ക്കുകയാണ് ക്രിസ്റ്റഫര്‍. ഈ കാഴ്ച കണ്ട് സന്തോഷത്തോടെ ഫിനിഷിംഗ് ലൈനിലേക്ക് മാഡിസണ്‍ ഓടിയെത്തുന്നു. തുടര്‍ന്ന് മോതിരം നീട്ടിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുകയാണ് ക്രിസ്റ്റഫര്‍. 

പിന്നീട് ഇരുവരും ആഹ്ളാദപൂര്‍വം പരസ്പരം കെട്ടിപ്പിടിക്കുന്നു. ചുറ്റും കൂടിനില്‍ക്കുന്നവരുടെയെല്ലാം ശ്രദ്ധ ഇവരിലേക്കാണ് നീളുന്നത്. പലരും കയ്യടിയോടെ ഇരുവരുടെയും പ്രണയത്തെ അംഗീകരിക്കുകയാണ്. ചിലര്‍ മൊബൈല്‍ ക്യാമറകളില്‍ മനോഹരമായ ഈ നിമിഷങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നു.

തന്‍റെ കരിയറിന് എത്രമാത്രം വലിയ പിന്തുണയാണ് ക്രിസ് നല്‍കിയതെന്ന് വാക്കുകളില്‍ പറയാനാകില്ലെന്നാണ് വീഡിയോ വൈറലായ ശേഷം മാഡിസണ്‍ പ്രതികരിച്ചത്. ഓട്ടത്തിനുള്ള പരിശീലനസമയങ്ങളിലെല്ലാം മാഡിക്കൊപ്പം ക്രിസ്റ്റഫറും ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്തായാലും ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഹൃദയസ്പര്‍ശിയായ ഈ രംഗം പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- കാമുകിയോട് വഴക്കിട്ട ദേഷ്യത്തില്‍ മ്യൂസിയത്തില്‍ കയറി 40 കോടിയുടെ മുതലുകള്‍ നശിപ്പിച്ച് യുവാവ്

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'