World Record : നാവിന്റെ പേരില്‍ ലോക റെക്കോര്‍ഡ്; താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് യുവാവ്

Published : Apr 25, 2022, 10:14 PM IST
World Record : നാവിന്റെ പേരില്‍ ലോക റെക്കോര്‍ഡ്; താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് യുവാവ്

Synopsis

നാവിന് ഇങ്ങനെയുള്ള സവിശേഷത ഉണ്ടെന്ന് വച്ച് സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും മാറ്റമില്ല. കാഴ്ചയിലോ, സംസാരത്തിലോ, ഭക്ഷണം കഴിക്കുന്നതിലോ ഒന്നും വ്യത്യസ്തതയോ പ്രത്യേകതയോ തോന്നില്ല

ശരീരസവിശേഷതകളുടെയെല്ലാം പേരില്‍ ( Body Features ) ലോക റെക്കോര്‍ഡ് ( World Record) സ്വന്തമാക്കിയിട്ടുള്ള എത്രയോ പേരുണ്ട്. ഉയരം, വണ്ണം എന്നിങ്ങനെ പല ഘടകങ്ങളും ഇത്തരത്തില്‍ റെക്കോര്‍ഡിന് മാനദണ്ഡമാകാറുണ്ട്. അതുപോലെ തന്നെ നാവിന്റെ കാര്യത്തിലും റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കും. 

ഏറ്റവും നീളമേറിയ നാവുള്ള സ്ത്രീയുടെയും പുരുഷന്റെയും പേരില്‍ വെവ്വേറെ ഗിന്നസ് റെക്കോര്‍ഡുകള്‍ നിലവിലുണ്ട്. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള നിക്ക് സ്‌റ്റോബെല്‍ എന്നയാള്‍ക്കാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവുള്ള പുരുഷനെന്ന ബഹുമതിയുള്ളത്. 10.1 സെന്റിമീറ്ററാണ് ഇദ്ദേഹത്തിന്റെ നാവിന്റെ നീളം. കാലിഫോര്‍ണിയയില്‍ നിന്ന് തന്നെയുള്ള ചാനെല്‍ ടാപ്പര്‍ എന്ന സ്ത്രീക്കാണ് നീളമേറിയ നാവുള്ള സ്ത്രീ എന്ന ബഹുമതിയുള്ളത്. 9.75 സെ.മീ ആണ് ഇവരുടെ നാവിന്റെ നീളം. 

എന്നാല്‍ യുഎസിലെ മിഷിഗണില്‍ നിന്നുള്ള ഒരു യുവാവിന് തന്റെ നാവിന്റെ പ്രത്യേകത കൊണ്ട് മാത്രം ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇദ്ദേഹത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. അറിയാത്തവര്‍ക്കായി ഇദ്ദേഹത്തെ പരിചയപ്പെടുത്തുകയാണ്. 

ഡാന്റെ ബാണ്‍സ് എന്നാണ് ഈ യുവാവിന്റെ പേര്. നാവിന്റെ നീളമോ വീതിയോ ഒന്നുമല്ല ഡാന്റെയെ ലോക റെക്കോര്‍ഡിന് ഉടമയാക്കിയത്. നാക്കിന്റെ ആകെ വ്യാപ്തിയാണ് ഡാന്റെയുടെ പ്രത്യേകത. ഒരു പന്തിന് സമാനമായി നാവ് ഉരുട്ടിവയ്ക്കാന്‍ ഡാന്റെയ്ക്ക് കഴിയും. ഇത് സാധാരണഗതിയില്‍ ഒരു വ്യക്തി ചെയ്യുമ്പോഴുള്ളതിനെക്കാള്‍ എത്രയോ വലുതായിട്ടാണ് ഡാന്റെ ചെയ്യുമ്പോഴുള്ളത്. 

 

 

ഉരുട്ടിവയ്ക്കുമ്പോള്‍ നാല് സെ.മീ അധികം ഉയരവും അത്രയും തന്നെ വീതിയും ഡാന്റെയുടെ നാവിനുണ്ട്. 2021 ഡിസംബറിലാണ് ഈ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ ഡാന്റെക്ക് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.

മെഡിക്കലി തന്റെ നാവിന്റെ സവിശേഷതയ്ക്ക് എന്തെങ്കിലും കാരണമുള്ളതായി അറിവില്ലെന്നും ചിലര്‍ 'മാക്രോഗ്ലോസിയ' എന്ന അവസ്ഥയാണിതെന്ന് ചൂണ്ടിക്കാട്ടിയതായും ഡാന്റെ പറയുന്നു. ശരീരത്തിലെ മറ്റ് ഏത് പേശിയെ എന്ന പോലെ നാവിനെയും ഇഷ്ടാനുസരണം വളയ്ക്കാനും വികസിപ്പിക്കാനുമെല്ലാം ഡാന്റെക്ക് സാധ്യമാണ്. 

ആളുകളെ രസിപ്പിക്കാനും അത്ഭുതപ്പെടുത്താനുമെല്ലാം താന്‍ ഈ സവിശേഷത പ്രയോഗിക്കാറുണ്ടെന്നും അത് തന്നെ ഒരുപാട് സന്തോഷപ്പെടുത്താറുണ്ടെന്നും ഡാന്റെ പറയുന്നു. അതേസമയം ഇതിന്റെ പേരില്‍ ലോക റെക്കോര്‍ഡ് വരെ തന്നെ തേടിയെത്തുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടോ പ്രതീക്ഷിച്ചിട്ടോ ഇല്ലെന്നും ഡാന്റെ പറയുന്നു. 

നാവിന് ഇങ്ങനെയുള്ള സവിശേഷത ഉണ്ടെന്ന് വച്ച് സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും മാറ്റമില്ല. കാഴ്ചയിലോ, സംസാരത്തിലോ, ഭക്ഷണം കഴിക്കുന്നതിലോ ഒന്നും വ്യത്യസ്തതയോ പ്രത്യേകതയോ തോന്നില്ല. എന്തായാലും ഡാന്റെയുടെ ചില വീഡിയോകള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

 

Also Read:- ഒമ്പതാം വയസില്‍ യോഗ പരിശീലകനായി; ഇപ്പോഴിതാ മറ്റൊരു നേട്ടവും

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ