കൊറോണ കാലത്ത് പ്ലാസ്റ്റിക് കുമിളയ്ക്കുള്ളില്‍ നടക്കുന്ന മനുഷ്യന്‍; മാസ്കിനെക്കാള്‍ നല്ലതെന്ന് സോഷ്യല്‍ മീഡിയ

By Web TeamFirst Published Jul 29, 2020, 7:44 PM IST
Highlights

കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന് ഇതിലും മികച്ച വഴി വെറേയില്ല എന്നു തന്നെ തോന്നിപോകുന്നതാണ് ഈ ദൃശ്യങ്ങള്‍. 

കൊറോണ കാലത്ത് വലിയ പ്ലാസ്റ്റിക് കുമിളയ്ക്കുള്ളില്‍ നടക്കുന്ന ഒരു മനുഷ്യന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയില്‍ നിന്നുള്ളതാണ് ഈ രസകരമായ ദൃശ്യങ്ങള്‍. 

കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനായി ഇതിലും മികച്ച വഴി വെറേയില്ല എന്നു തന്നെ തോന്നിപോകുന്നതാണ് ഈ ദൃശ്യങ്ങള്‍. ഒരു വൈറസും ഇതിനുള്ളില്‍ കയറില്ല എന്ന ഭാവത്തോടെയാണ് പാട്ടും പാടിയുള്ള ആശാന്‍റെ നടത്തം. ജാനൈന്‍ എന്ന ഫേസ്ബുക്ക് അക്കൌഡില്‍ നിന്നാണ് വീഡിയോ പ്രചരിച്ചത്. 

'ഞാന്‍ കുമിളയ്ക്കുള്ളിലെ മനുഷ്യന്‍...എന്ന് പാടുകയാണ് അയാള്‍. ഈ മഹാമാരി കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി' - ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ ഇങ്ങനെ. 

 

 

വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. ഇതുവരെ 1900 പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്‍റുകളുമായി എത്തിയത്. മാസ്കിനെക്കാള്‍ നല്ലതാണിത് എന്നാണ് കൂടുതല്‍ പേരുടെയും കമന്‍റ്.  കൊറോണ വൈറസിനെ ഭയന്ന് ഇത്തരത്തില്‍ പല രസകരമായ വഴികളും ആളുകള്‍ പരീക്ഷിക്കുന്നുണ്ട്. 

Roma, mercato testaccio. pic.twitter.com/wJBSf66Kyu

— L'Antikulturale (@Antikulturale)

 

Also Read: 'അമ്മയ്ക്ക് ഡ്യൂട്ടി അല്ലേ പ്രധാനം...നമ്മള്‍ അല്ലല്ലോ'; കൊവിഡ് വാര്‍ഡിലെ നഴ്സിന് മകന്‍ അയച്ച വീഡിയോ...

click me!