പാമ്പുകളെ ഇഷ്ടപ്പെടുന്നയാളാണ് കലിഫോർണിയയിലെ 'റെപ്റ്റൈൽ സൂ' എന്ന മൃഗശാലയുടെ സ്ഥാപകനായ  ജെയ് ബ്രൂവർ. പാമ്പുകളുമായുള്ള നിരവധി അഭ്യാസങ്ങള്‍ ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

അപ്രതീക്ഷിതമായി ഒരു പാമ്പിനെ മുന്നിൽ കണ്ടാൽ പേടിച്ച് നിലവിളിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചിലര്‍ക്ക് പാമ്പിനെ പേടിയില്ല എന്നുമാത്രമല്ല, അവര്‍ക്ക് പാമ്പിനെ പിടിക്കുന്നത് കൗതുകമുള്ള കാര്യവുമാണ്. 

അത്തരത്തില്‍ പാമ്പുകളെ ഇഷ്ടപ്പെടുന്നയാളാണ് കലിഫോർണിയയിലെ 'റെപ്റ്റൈൽ സൂ' എന്ന മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവർ. പാമ്പുകളുമായുള്ള നിരവധി അഭ്യാസങ്ങള്‍ ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അത്തരം വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുമുണ്ട്.

ഇവിടെയിതാ മഴവില്ലിന്‍റെ നിറത്തിലുള്ള ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ കൈയിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ ആണ് ജെയ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ ഇതുവരെ 20 ദശലക്ഷം പേരാണ് കണ്ടത്. പലരും ആദ്യമായാണ് മഴവില്ലിന്‍ നിറമുള്ള പാമ്പിനെ കാണുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്. 

View post on Instagram

Also Read: നോട്ടം പാമ്പില്‍ നിന്ന് ഒരു നിമിഷം മാറി; പിന്നീട് സംഭവിച്ചത്; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona