സന്തുഷ്ട കുടുംബത്തിന്‍റെ രഹസ്യം വ്യക്തമാക്കി മിഷേല്‍ ഒബാമ; കുറിപ്പ് വൈറല്‍

Published : Nov 29, 2022, 07:28 AM ISTUpdated : Nov 29, 2022, 07:33 AM IST
സന്തുഷ്ട കുടുംബത്തിന്‍റെ രഹസ്യം വ്യക്തമാക്കി മിഷേല്‍ ഒബാമ; കുറിപ്പ് വൈറല്‍

Synopsis

പല നാടുകളിലും സ്ഥലങ്ങളിലും നിൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ തനിക്ക് യഥാർത്ഥത്തില്‍ ഒരു വീടേ ഉണ്ടായിരുന്നോള്ളൂ. അത് തന്റെ കുടുംബമാണെന്നും മനസ്സ് ബാരക്കിനൊപ്പമാണെന്നും മിഷേൽ കുറിക്കുന്നു. 

മുൻ അമേരിക്കൻ പ്രസിഡന്‍റ് ബാരക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും തമ്മിലുള്ള ഗാഢവും മനോഹരവുമായ ബന്ധത്തെ കുറിച്ച് പലപ്പോഴും നാം കേട്ടിട്ടുണ്ട്. പലപ്പോഴും ഭാര്യയെ കുറിച്ച് ഏറ്റവും ബഹുമാനപൂര്‍വമാണ് ഒബാമ സംസാരിക്കുന്നത്. തിരിച്ച് മിഷേലും അതേ ആദരവോടും സ്നേഹത്തോടെയുമാണ് ഒബാമയെ കുറിച്ച് സംസാരിക്കുന്നതും. ഇത്തരത്തില്‍ എങ്ങനെയാകണം പങ്കാളികള്‍ തമ്മിലുള്ള ബന്ധമെന്നതിന് ഉത്തമ ഉദാഹരണമായി ഇരുവരെയും ഉള്‍ക്കൊള്ളുന്നവര്‍ ഏറെയാണ്. ഇരുവര്‍ക്കും ദമ്പതികളെന്ന നിലയില്‍ മാത്രം ധാരാളം ആരാധകരുമുണ്ട്. ഇവരുടേത് മാതൃകയാക്കാവുന്ന ബന്ധമെന്നാണ് പലരും പറയുന്നത് തന്നെ.

ഇപ്പോഴിതാ തങ്ങളുടെ സന്തുഷ്ട ദാമ്പത്യത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ  പങ്കുവച്ചിരിക്കുകയാണ് മിഷേല്‍ ഒബാമ. ഇരുവരുടെയും മനോഹരമായ ചിത്രങ്ങളോടൊപ്പമാണ് മിഷേലിന്‍റെ കുറിപ്പ്. പല നാടുകളിലും സ്ഥലങ്ങളിലും നിൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ തനിക്ക് യഥാർത്ഥത്തില്‍ ഒരു വീടേ ഉണ്ടായിരുന്നോള്ളൂ. അത് തന്റെ കുടുംബമാണെന്നും മനസ്സ് ബാരക്കിനൊപ്പമാണെന്നും മിഷേൽ കുറിക്കുന്നു. 

എന്നാല്‍ തങ്ങളുടെ ജീവിതം ഒരിക്കലും 50-50 അനുപാതത്തില്‍ കൃത്യമായി മുന്നോട്ട് പോയതല്ലായിരുന്നു. ഒരാള്‍ക്ക് എപ്പോഴും തന്റെ പങ്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. പരസ്പരം പ്രതിരോധം തീര്‍ക്കാതെ സത്യസന്ധമായി കേള്‍ക്കേണ്ടത് അനിവാര്യതയാണ്. എന്നാല്‍ മാത്രമേ ജിവിതത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നും മിഷേല്‍ കുറിക്കുന്നു. നാം ഒരു കാര്യവും പങ്കാളിയുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. പകരം സത്യസന്ധതയും പരസ്പരം കേള്‍ക്കാന്‍ തയ്യാറാകുന്ന മനസ്സുമാണ് വേണ്ടതെന്നും മിഷേല്‍‌ കൂട്ടിച്ചേര്‍ത്തു. 

 

4.8 മില്ല്യണ്‍ ലൈക്കുകളാണ് മിഷേലിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മനോഹരമായ സന്ദേശമെന്നും സന്തുഷ്ടമായ കുടുംബത്തിന്റെ കൃത്യമായ ഉദാഹരണമാണ് ഇരുവരുമെന്നുമാണ് ആളുകളുടെ പ്രതികരണം. സാഷാ, മലിയ എന്നീ പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ബരാക്കും മിഷേലും.

Also Read: ഗ്രീന്‍ സാരിയില്‍ സുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'