ലൈം ഗ്രീന്‍ സാരിയില്‍  സുന്ദരിയായിരിക്കുകയാണ് നമിത. നമിത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്ലെയിന്‍ ഗ്രീന്‍ സില്‍ക്ക് സാരിയോടൊപ്പം ഹെവി വര്‍ക്കുള്ള പിങ്ക് ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. സാമൂഹിക മാധ്യമങ്ങളിലും വലിയ ആരാധകരുള്ള യുവ താരമാണ് നമിത. നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലൈം ഗ്രീന്‍ സാരിയില്‍ സുന്ദരിയായിരിക്കുകയാണ് നമിത. നമിത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്ലെയിന്‍ ഗ്രീന്‍ സില്‍ക്ക് സാരിയോടൊപ്പം ഹെവി വര്‍ക്കുള്ള പിങ്ക് ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. 

View post on Instagram

ഹെവി കമ്മലും മോതിരവും മാത്രമായിരുന്നു ആക്സസറീസ്. ഈ ലുക്കിലുള്ള ചിത്രങ്ങള്‍ അടങ്ങിയ ഒരു റീല്‍സും താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

View post on Instagram

അതേസമയം, കുട്ടിക്കാലത്ത് വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛന് നമിതയും അനുജത്തിയും ചേര്‍ന്നെഴുതിയ കത്ത് താരം കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല അച്ഛനേയും അമ്മയേയും ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത പറയുന്നു. 

'അച്ഛന്‍ ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ അച്ഛന് കത്തെഴുതുമായിരുന്നു. അമ്മ എഴുതിത്തീരാന്‍ ഞങ്ങള്‍ കാത്തിരിക്കും, കാരണം അതിനുശേഷം വേണം എന്റെ വിശേഷങ്ങള്‍ അച്ഛനെ അറിയിക്കാന്‍. അന്ന് ഞാൻ ഉപയോഗിച്ചിരുന്നത് ഒരു ഹീറോ പേനയാണ്. എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലർജികളൊക്കെ ഉണ്ടായിരുന്നു അതൊന്നും ഞങ്ങൾ അച്ഛനെ അറിയിച്ചിരുന്നില്ല. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്. നാളെ അവരുടെ ഇരുപത്തി ഏഴാം വിവാഹ വാർഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവതികളാണ്. അവർ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയിൽ എത്തിച്ചത്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും'- നമിത കുറിപ്പില്‍ പറയുന്നു. 

View post on Instagram

Also Read: വീട്ടില്‍ തയ്യാറാക്കിയ രുചികരമായ ബിരിയാണി; ചിത്രം പങ്കുവച്ച് കരീഷ്മ കപൂര്‍