മണവാട്ടിയായി ലോക സുന്ദരി മാ​നു​ഷി ചി​ല്ല​ർ; വൈറലായി ഫോട്ടോഷൂട്ട്

Published : Apr 08, 2019, 11:14 AM ISTUpdated : Apr 08, 2019, 11:19 AM IST
മണവാട്ടിയായി ലോക സുന്ദരി മാ​നു​ഷി ചി​ല്ല​ർ; വൈറലായി ഫോട്ടോഷൂട്ട്

Synopsis

മണിവാട്ടിയായി അതിമനോഹരിയായി നമ്മുടെ സ്വന്തം മാനുഷി ചില്ലര്‍. 

മണിവാട്ടിയായി അതിമനോഹരിയായി നമ്മുടെ സ്വന്തം മാനുഷി ചില്ലര്‍. മാനുഷിയുടെ ഏറ്റവും  പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ ഫോട്ടോഷൂട്ടിനാണ് മാനുഷി വിവാഹ വധുവിന്‍റെ വേഷത്തിലെത്തുന്നത്.

ബീച്ചില്‍ പച്ചയും നീലയും ചേര്‍ന്ന ഫ്ലോറാല്‍ ലഹങ്കയില്‍ അതിസുന്ദരിയായിരുന്നു മാനുഷി. ലോ പോണിടെയിലാണ് ഹെയര്‍ സ്റ്റൈല്‍. വളരെ ലൈറ്റ് മേക്കപ്പിലാണ് താരം എത്തുന്നത്. കൂടാതെ ഒരു ഓഫ് വൈറ്റ്- റെഡ് ലഹങ്കയിലും താരം എത്തുന്നുണ്ട്. അതിനൊടൊപ്പം ഗോള്‍ഡും പേളും ചേര്‍ന്ന കമ്മലാണ് ഇട്ടിരിക്കുന്നത്. 

 

ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മാ​നു​ഷി ചി​ല്ല​ർ.  പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം കൊണ്ടുവന്നത് മാനുഷി ആണ്.

2017ലാണ് മാനുഷി ലോകസുന്ദരിപ്പട്ടം നേടുന്നത്. നൃത്തം, കായികം,സമൂഹിക സേവനം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ മികവു പ്രകടിപ്പിക്കുന്ന താരമാണ് മാനുഷി. ഹരിയാന സ്വദേശിയാണ് മാനുഷി ഛില്ലര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.


PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ