'ഇത് കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്കുള്ള വസ്ത്രം'; ഫോട്ടോഷൂട്ടുമായി മിയ; ചിത്രങ്ങൾ വൈറല്‍

Published : Aug 07, 2021, 04:34 PM ISTUpdated : Aug 07, 2021, 04:38 PM IST
'ഇത് കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്കുള്ള വസ്ത്രം'; ഫോട്ടോഷൂട്ടുമായി മിയ; ചിത്രങ്ങൾ വൈറല്‍

Synopsis

‘ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് സൗകര്യപ്രദമായ നിലയിൽ ധരിക്കാനുള്ള കോട്ടണ്‍ ഡ്രസ്സുകളാണ്. അതും നല്ല ഫാഷൻ വസ്ത്രങ്ങൾ'- മിയ പറയുന്നു.

നടി മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അമ്മമാർക്കുള്ള പ്രത്യേക വസ്ത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ മിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പല നിറത്തില്‍, പല ഡിസൈനിലുള്ള ഡ്രസ്സുകള്‍ ധരിച്ച് നില്‍ക്കുന്ന മിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ‘ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് സൗകര്യപ്രദമായ നിലയിൽ ധരിക്കാനുള്ള കോട്ടണ്‍ ഡ്രസ്സുകളാണ്. അതും നല്ല ഫാഷൻ വസ്ത്രങ്ങൾ'- മിയ പറയുന്നു.

 

അടുത്തിടെയാണ് മിയയ്ക്ക് മകന്‍ പിറന്നത്.  ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയ മകന് നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12–നായിരുന്നു മിയയുടെയും ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം.

 

Also Read: 'ബിഗ് ആന്‍റ് ബ്യൂട്ടിഫുൾ'; ഗര്‍ഭകാലത്തെ കുറിച്ച് വീണ്ടും സമീറ റെഡ്ഡി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ