'പ്രസവകാലം വരെയുള്ള സമയം ഞാന്‍ എത്ര ആസ്വദിച്ചിരുന്നെന്നോ, ബിഗ് ആന്‍റ് ബ്യൂട്ടിഫുള്‍ എന്ന അവസ്ഥയായിരുന്നു അത്'- സമീറ പറയുന്നു.

പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ മനസ്സുതുറന്ന നടിയാണ് സമീറ റെഡ്ഡി. ഫിറ്റ്‌നസ് ശീലങ്ങള്‍ നോക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും താരം പറയാറുണ്ട്. തന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താന്‍ ഗര്‍ഭിണിയായിരുന്നകാലം ആസ്വദിച്ചിരുന്നു എന്ന് പറയുകയാണ് സമീറ.

'പ്രസവകാലം വരെയുള്ള സമയം ഞാന്‍ എത്ര ആസ്വദിച്ചിരുന്നെന്നോ, ബിഗ് ആന്‍റ് ബ്യൂട്ടിഫുള്‍ എന്ന അവസ്ഥയായിരുന്നു അത്. നൈറ ജനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് എനിക്ക് ഈ പരസ്യത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നത്. നിറവയറിലും അത്രയും ഊര്‍ജം തോന്നിയ ഒരു ദിവസമായിരുന്നു അത്' -സമീറ പറയുന്നു.

'ശരീരത്തിന് പലതരം മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും വരുന്ന എല്ലാ ഗര്‍ഭിണികളായ അമ്മമാരോടുമാണ് എനിക്ക് പറയാനുള്ളത്, ഇത് നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ ദിവസങ്ങളാണ്, ആസ്വദിക്കാന്‍ ശ്രമിക്കൂ' -സമീറ കുറിച്ചു. 

View post on Instagram

Also Read: 'കൊവിഡാനന്തര ഡയറ്റും പ്രധാനം, ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍'; വീഡിയോയുമായി സമീറ റെഡ്ഡി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona