സെക്സ് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് മെലിഞ്ഞ പുരുഷന്മാരോ, അമിതവണ്ണമുള്ളവരോ; പുതിയ പഠനം പറയുന്നത്

Web Desk   | Asianet News
Published : Jan 03, 2020, 08:41 PM ISTUpdated : Jan 03, 2020, 08:46 PM IST
സെക്സ് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് മെലിഞ്ഞ പുരുഷന്മാരോ, അമിതവണ്ണമുള്ളവരോ; പുതിയ പഠനം പറയുന്നത്

Synopsis

യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഗവേഷകരും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 5,000 പുരുഷന്മാരിൽ പഠനം നടത്തുകയായിരുന്നു. 

മെലിഞ്ഞ പുരുഷന്മാർ തടിച്ചവരേക്കാൾ കുറവ് സെക്സിൽ ഏർപ്പെടുന്നവരെന്ന് പഠനം. അമിതഭാരമുള്ള പുരുഷന്മാരോ അല്ലെങ്കിൽ ഉയർന്ന ബി‌എം‌ഐ ഉള്ളവരോ ഭാരം കുറഞ്ഞവരേക്കാൾ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് പഠനത്തിൽ പറയുന്നു. 

യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഗവേഷകരും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 5,000 പുരുഷന്മാരിൽ പഠനം നടത്തുകയായിരുന്നു. PLOS One ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. അതിശയകരമെന്നു പറയട്ടെ, കൂടുതൽ ഭാരമുള്ള പുരുഷന്മാർക്ക് മെലിഞ്ഞ പുരുഷന്മാരേക്കാൾ ശരീരപ്രശ്നങ്ങൾ കുറവാണ്. ഇത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസം നൽകിയെന്ന് പഠനത്തിൽ പറയുന്നു. 

അമിതഭാരമുള്ള സ്ത്രീകളും മെലിഞ്ഞ സ്ത്രീകളെക്കാൾ 16 ശതമാനം കൂടുതൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അമിതവണ്ണമുള്ള ആളുകൾ സന്തോഷകരവും സംതൃപ്‌തികരവുമായ ബന്ധത്തിലായിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകനായ ഡോ. ലീ സ്മിത്ത് പറയുന്നു. 

ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്ന ധാരാളം ആളുകൾക്ക് ഈ വാർത്ത ആശ്വാസമായിരിക്കാം. അമിതഭാരമുള്ള ആളുകൾ അല്ലെങ്കിൽ ഉയർന്ന ബി‌എം‌ഐ ഉള്ള ആളുകൾ ലൈംഗിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് മറ്റ് പഠനങ്ങൾ പറയുന്നത്.
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ