മകനൊപ്പം തൊട്ടിലില്‍ 'പ്രേതക്കുഞ്ഞ്'; ഭയന്ന് വിറച്ച് അമ്മ - സത്യമിതാണ്

Published : Oct 22, 2019, 12:43 PM IST
മകനൊപ്പം തൊട്ടിലില്‍ 'പ്രേതക്കുഞ്ഞ്'; ഭയന്ന് വിറച്ച് അമ്മ - സത്യമിതാണ്

Synopsis

''എന്‍റെ കണ്ണുകള്‍ കള്ളം പറഞ്ഞതാകാമെന്ന് കരുതി സമാധാനിക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ആ കാഴ്ച എന്നിലേക്ക് തന്നെ ഇരച്ചുകയറിക്കൊണ്ടിരുന്നു ''

ന്യൂയോര്‍ക്ക്: കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി പോയതാണ് മരിത്സ സിബലസ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ബേബി മോണിറ്ററില്‍ നോക്കി കുഞ്ഞ് ഉറങ്ങുകയാണെന്ന് ഉറപ്പുവരുത്തുന്ന പതിവുണ്ട് മരിത്സയ്ക്ക്. അന്നും അങ്ങനെയൊന്ന് നോക്കിയതാണ് മരിത്സ. എന്നാല്‍ ആ കാഴ്ചകണ്ട്  അവളുടെ ശ്വാസം ഒരു നിമിഷത്തേക്ക് നിന്നുപോയി.

കുഞ്ഞിനെ കിടത്തിയ തൊട്ടിലില്‍ അവനൊപ്പം മറ്റൊരു കുഞ്ഞ്. തന്‍റെ മകനൊപ്പം കിടക്കുന്ന 'പ്രേതക്കുഞ്ഞി'നെ  കണ്ട് മരിത്സ ഭയന്നുവിറച്ചു. പിന്നെ തോന്നിയതാകുമെന്ന് സ്വയം സമാധാനിച്ചു. ''18 മാസം പ്രായമായ മകനൊപ്പം ഒരു പ്രേതക്കുഞ്ഞാണുള്ളതെന്നാണ് കഴിഞ്ഞ രാത്രി ഞാന്‍ കരുതിയത്'' - ഫേസ്ബുക്കില്‍ മരിത്സ കുറിച്ചു.  അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം നടന്നത്.

എന്‍റെ കണ്ണുകള്‍ കള്ളം പറഞ്ഞതാകാമെന്ന് കരുതി സമാധാനിക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഉറങ്ങാന്‍ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. ആ കാഴ്ച എന്നിലേക്ക് തന്നെ ഇരച്ചുകയറിക്കൊണ്ടിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് സത്യം മനസ്സിലായി. എനിക്ക് അതിന് ചില ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ കഴിയും '' - മരിത്സ കൂട്ടിച്ചേര്‍ത്തു. 

രാവിലെ മരിത്സ കുഞ്ഞിനടുത്തെത്തി പരിശോധിച്ചതോടെ സംശയം മാറിക്കിട്ടി. കണ്ട കാഴ്ചയുടെ ഉത്തരവും മരിത്സയ്ക്ക് ലഭിച്ചു. ആ പ്രേതക്കുഞ്ഞ് മകന്‍റെ തൊട്ടിലിലെ കിടക്കയിലെ ഡിസൈന്‍ ആയിരുന്നു. കിടക്കയ്ക്ക് മുകളില്‍ ഷീറ്റ് വിരിക്കാന്‍ ഭര്‍ത്താവ് മറന്നുപോയിരുന്നുവെന്നും ചിത്രം കണ്ട് താന്‍ തെറ്റിദ്ധരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മരിത്സ വ്യക്തമാക്കി. പ്രേതക്കുഞ്ഞിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മരിത്സ ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പ് ഇതോടെ വൈറലായിരിക്കുകയാണ്. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'