വിവാഹവസ്ത്രത്തിനിണങ്ങിയ കിടിലന്‍ മാസ്ക് ധരിച്ച് നടൻ നിതിന്‍

Published : Jul 27, 2020, 12:34 PM ISTUpdated : Jul 28, 2020, 07:09 AM IST
വിവാഹവസ്ത്രത്തിനിണങ്ങിയ കിടിലന്‍ മാസ്ക് ധരിച്ച് നടൻ നിതിന്‍

Synopsis

കൊറോണ കാലത്തെ വിവാഹങ്ങള്‍ക്കും ഇപ്പോള്‍ മാസ്‌ക് കൂടിയേ തീരൂ. തെലുങ്ക് നടൻ നിതിന്‍റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കൊവിഡ് 19 വ്യാപിച്ചതോടെ മാസ്‌ക് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. ഡിസൈനര്‍ മാസ്‌കുകള്‍ രംഗത്തിറക്കി കാലത്തിനൊപ്പം സഞ്ചരിക്കാന്‍ നാം പഠിച്ചുതുടങ്ങി കഴിഞ്ഞു. കൊറോണ കാലത്തെ വിവാഹങ്ങള്‍ക്കും ഇപ്പോള്‍ മാസ്‌ക് കൂടിയേ തീരൂ. 

തെലുങ്ക് നടൻ നിതിന്‍റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിവാഹവസ്ത്രത്തിനിണങ്ങിയ കിടിലന്‍ മാസ്ക് ആണ് താരം ധരിച്ചിരിക്കുന്നത്. 

എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് നിതിനും ശാലിനിയും വിവാഹിതരായത്. ഹൈദരാബാദിലെ താജ് ഫലഖ്നുമാ പാലസിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഏപ്രിൽ മാസത്തിൽ ദുബായിയിൽ വച്ച് നടത്താനിരുന്ന വിവാഹം ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ചിരുന്നു.

 

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഭിനേതാക്കളായ വരുൺ തേജ്, ധരം തേജ് എന്നിവരും വധൂവരന്മാർക്ക് ആശംസയുമായെത്തി.

 

പട്ടുസാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞാണ് ശാലിനി വിവാഹത്തിന് പങ്കെടുത്തത്. ചുവന്ന നിറമുള്ള ഷെർവാണിയായിരുന്നു നിതിന്റെ വേഷം. ഷെർവാണിയുടെ അതേ ഡിസൈനിലുള്ള മാസ്കാണ് നിതിന്‍ ധരിച്ചത്. അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍  മാസ്‌ക് ധരിക്കുന്നത് ഒരഭംഗിയായി തോന്നുന്നവര്‍ക്ക് ഇത്തരത്തില്‍ വിവാഹവസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌കുകള്‍ ധരിക്കാവുന്നതാണ്. 

 

 

 

Also Read: ഇനി വിവാഹവസ്ത്രങ്ങളിങ്ങനെ; ചിത്രം പങ്കുവച്ച് സൂപ്പര്‍ താരത്തിന്‍റെ ഭാവിവധു...

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ