ചര്‍മ്മം തിളങ്ങാന്‍ ഓട്സ് ഇങ്ങനെ ഉപയോഗിക്കാം...

Published : Sep 23, 2019, 01:33 PM IST
ചര്‍മ്മം തിളങ്ങാന്‍ ഓട്സ് ഇങ്ങനെ ഉപയോഗിക്കാം...

Synopsis

ചില ഭക്ഷണം കഴിക്കുന്നതിലൂടെയല്ല, മുഖത്ത് പുരട്ടുന്നതിലൂടെ ചർമ്മം സംരക്ഷിക്കാം. അത്തരമൊരു ഭക്ഷണമാണ് ഓട്സ്.

ചര്‍മ്മത്തിന്‍റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. നല്ല ഭക്ഷണം കഴിക്കുന്നതും  ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്​. ചില ഭക്ഷണം കഴിക്കുന്നതിലൂടെയല്ല, മുഖത്ത് പുരട്ടുന്നതിലൂടെ ചർമ്മം സംരക്ഷിക്കാം.

അത്തരമൊരു ഭക്ഷണമാണ് ഓട്സ്. എല്ലാതരം ചർമ്മങ്ങളിലും സൗന്ദര്യവർധക വസ്​തുവായി മാറാൻ ഓട്സിന്​ സാധിക്കും. ഓട്​സ്​ ചർമ്മത്തി​ന്‍റെ നിറം കൂടാനും തിളക്കം കൂട്ടാനും സഹായകമാണ്​. 

തേനു​മായോ ബദാം പാലുമായോ ചേർത്ത് ഓട്സ് മുഖത്ത് പുരട്ടുന്നത് സൗന്ദര്യവർധനവിനായി സഹായിക്കും​. മുഖം വൃത്തിയായി കഴുകാനും ഇവ സഹായകമാണ്. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായിക്കും. 


 

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി