'തരില്ല ഞാന്‍...'; ഗോപ്രോ ക്യാമറ തട്ടിയെടുത്ത് നീരാളി, ഒടുവില്‍ പിടിവലി; വൈറലായി അണ്ടർവാട്ടർ വീഡിയോ

Published : Jul 15, 2023, 08:09 AM IST
'തരില്ല ഞാന്‍...'; ഗോപ്രോ ക്യാമറ തട്ടിയെടുത്ത് നീരാളി, ഒടുവില്‍ പിടിവലി; വൈറലായി അണ്ടർവാട്ടർ വീഡിയോ

Synopsis

കുട്ടി സഹായം തേടി  52 കാരിയായ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ മാരി ക്ലൗട്ടിനെ സമീപിക്കുകയും ചെയ്തു. മാരി ക്ലൗട്ടും സുഹൃത്തും വെള്ളത്തിനടിയിൽ നീന്തി ക്യാമറ വീണ്ടെടുക്കുന്നതിന് ശ്രമം നടത്തി. കുട്ടി പറ‍ഞ്ഞ അതേ സ്ഥലത്ത് നീരാളി ക്യാമറയുമായി അപ്പോഴുമുണ്ടായിരുന്നു. 

ഓസ്‌ട്രേലിയക്കാരനായ കൗമാരക്കാനിൽ നിന്നും  ഗോപ്രോ ക്യാമറ തട്ടിയെടുക്കുന്ന ഒരു നീരാളിയുടെ അണ്ടർവാട്ടർ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂ സൗത്ത് വെയിൽസ് തീരത്ത് ബോഡെറി നാഷനൽ പാർക്കിൽ കൗമാരക്കാരൻ വെള്ളത്തിനടിയിൽ നീന്തുന്നതിനിടെയാണ് സംഭവം നടന്നത്. 

15കാരന്‍ ജെസ്സി ലോഫെൽ ജെർവിസ് സുരക്ഷിതമായ അകലത്തിൽ നിന്ന്  നീരാളിയുടെ ദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് ഗോപ്രോ ക്യാമറ നീരാളി തട്ടിയെടുത്തത്.സെൽഫി സ്റ്റിക്കിൽ പിടിത്തമിട്ട നീരാളി ക്യാമറയ്ക്ക് വേണ്ടി കൗമാരക്കാരനുമായി പിടിവലി നടത്തുന്നതും വീഡിയോയില്‍ കാണാം. ഒടുവിൽ നീരളി തന്നെ ജയിക്കുതകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയുമാണ് പ്രചരിക്കുന്നത്. 

കുട്ടി സഹായം തേടി  52 കാരിയായ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ മാരി ക്ലൗട്ടിനെ സമീപിക്കുകയും ചെയ്തു. മാരി ക്ലൗട്ടും സുഹൃത്തും വെള്ളത്തിനടിയിൽ നീന്തി ക്യാമറ വീണ്ടെടുക്കുന്നതിന് ശ്രമം നടത്തി. കുട്ടി പറ‍ഞ്ഞ അതേ സ്ഥലത്ത് നീരാളി ക്യാമറയുമായി അപ്പോഴുമുണ്ടായിരുന്നു. ക്യാമറയിൽ നിന്നും പിടിവിടാൻ നീരാളി തയ്യാറായില്ല. തുടർന്ന് മാരി ക്ലൗട്ടും സുഹൃത്തും നീരാളിയുമായി ക്യാമറയ്ക്ക് വേണ്ടി പിടിവലി നടത്തിയതിനെ തുടര്‍ന്ന് ക്യാമറ തിരിച്ചുകിട്ടുകയായിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരു മില്യണ്‍ കാഴ്ടക്കാരെ ലഭിച്ചു. 

 

Also Read: 'ഇതിലും വിലയേറിയത് സ്വപ്നത്തില്‍ മാത്രം'; ജന്മദിനത്തില്‍ സഹോദരിക്ക് തക്കാളി സമ്മാനിച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ