തണുപ്പത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ പുതപ്പിച്ച് വളര്‍ത്ത് നായ; വീഡിയോ കാണാം

Published : Dec 02, 2019, 09:58 AM ISTUpdated : Dec 02, 2019, 10:31 AM IST
തണുപ്പത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ പുതപ്പിച്ച് വളര്‍ത്ത് നായ; വീഡിയോ കാണാം

Synopsis

ഉറപ്പായും ഈ നായ സ്വര്‍ഗത്തില്ലെത്തുമെന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ ഈ ഹൃദയസ്പർശിയായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

തണുപ്പത്ത് പുതപ്പില്ലാതെ ഉറങ്ങുന്ന പിഞ്ചുകുഞ്ഞിനെ പുതപ്പിക്കുന്ന ഒരു വളർത്തു നായയുടെ വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റിലാണ് വീഡിയോ പങ്കുവച്ചത്. കുഞ്ഞ് ഉറങ്ങി കിടക്കുമ്പോൾ നായ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹമാണ് ദൃശ്യത്തില്‍ കാണാനാവുന്നത്. 

തന്റെ മുഖം കൊണ്ട് കുഞ്ഞിനെ നായ പുതപ്പിക്കുന്നതാണ് വീഡിയോയിൽ. തണുത്ത് വിറച്ചിരിക്കുന്ന കുഞ്ഞിനെ  മുഴുവനായി പുതപ്പ്‌കൊണ്ട് മൂടുകയാണ് വളര്‍ത്ത് നായ. കുഞ്ഞ് നല്ല ഉറക്കത്തിലാണ്. കുഞ്ഞിന്റെ മുഖം മാത്രം മാറ്റി ബാക്കി മുഴുവനും പുതപ്പിക്കുന്നതാണ് ഈ നായ. 

ഉറപ്പായും ഈ നായ സ്വര്‍ഗത്തില്ലെത്തുമെന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ ഈ ഹൃദയസ്പർശിയായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലെെക്ക് ചെയ്തിരിക്കുന്നത്.

"

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ