യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത് വളര്‍ത്തുനായ

By Web TeamFirst Published Apr 5, 2021, 1:17 PM IST
Highlights

യുവതി സഹോദരന്റെ വീടിന് സമീപത്തുള്ള ചെറിയൊരു ഷെഡ്ഡിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദിലീപ്കുമാര്‍ യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തുകയായിരുന്നു. 

മാനസിക വിഭ്രാന്തിയുള്ള യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് വളർത്തുനായ. കോയമ്പത്തൂർ സെൽവപുരത്താണ് സംഭവം. പ്രതി ദിലീപ്കുമാര്‍ എന്നയാളെയാണ് വളര്‍ത്തുനായയുടെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടിയത്.

 യുവതി സഹോദരന്റെ വീടിന് സമീപത്തുള്ള ചെറിയൊരു ഷെഡ്ഡിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദിലീപ്കുമാര്‍ യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തുകയായിരുന്നു. എന്നാല്‍ രാത്രിയായപ്പോൾ യുവതിയുടെ ഷെഡ്ഡില്‍ വെളിച്ചമൊന്നും തന്നെ കാണാതിരുന്നതോടെ  സഹോദരനും വീട്ടുകാരും യുവതി താമസിക്കുന്നിടത്ത് പോയി പരിശോധന നടത്തിയപ്പോഴാണ് ഒളിച്ചിരുന്ന പ്രതി ദിലീപ്കുമാര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

പ്രതി ഓടുന്നത് കണ്ട വീട്ടിലെ വളര്‍ത്തുനായ ഇയാളുടെ പുറകെ ഓടുകയും കാലില്‍ കടിക്കുകയും ചെയ്തു. കാലിൽ മുറിവുണ്ടായി ഓടാനാകാതെ താഴേ വീഴുകയായിരുന്നു പ്രതി. പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ദിലീപ്കുമാറിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയ്ക്ക് അടി കൊടുത്ത  ശേഷം പൊലീസിന് കൈമാറുകയായിരുന്നു.

പ്രതി ദിലീപ്കുമാര്‍ യുവതിയെ മുമ്പും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 ഇന്ത്യൻ പീനൽ കോഡിലെ 376 (2) (ഇ),  506 (ഐ) വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ സെൽവപുരം പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് പറഞ്ഞു.

കിളിയെ പിടിക്കാൻ നോക്കിയതാണ് ഈ പൂച്ച; പിന്നീട് സംഭവിച്ചത് ഇങ്ങനെ

click me!