പൂച്ചയും ഒരു കിളിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. ഒറ്റനോട്ടത്തിൽ കണ്ടാൽ കിളി ചത്തത് പോലെയാണ് കിടക്കുന്നത്. 

 ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. പൂച്ചയും ഒരു കിളിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. ഒറ്റനോട്ടത്തിൽ കണ്ടാൽ കിളി ചത്തത് പോലെയാണ് കിടക്കുന്നത്. 

കിളി ചത്തു പോയെന്നാണ് പൂച്ച കരുതിയത്. കിളിയെ പിടിക്കാൻ പൂച്ച അടുത്തെത്തിയപ്പോൾ കിളി പിടികൊടുക്കാതെ വേ​ഗത്തിൽ പറന്ന് പോയി. പിന്നാലെ കിളിയെ പിടികൂടാന്‍ പൂച്ച ഓടുന്നതും വീഡോയോയിൽ കാണാം. നിരവധി പേർ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴേ ചെയ്തിട്ടുണ്ട്.

Scroll to load tweet…