Pet Dog : സാഹസികമായി കള്ളനെ പിടിച്ച് വീട്ടിലെ വളര്‍ത്തുനായ

By Web TeamFirst Published Jul 2, 2022, 4:59 PM IST
Highlights

പലപ്പോഴും വലിയ അപകടങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നുമെല്ലാം വീട്ടുകാരെ രക്ഷിക്കാൻ വളര്‍ത്തുനായ്ക്കള്‍ക്ക് കഴിയാറുമുണ്ട്. ഇപ്പോഴിതാ വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തിയ ഒരു കള്ളനെ അതിസാഹസികമായി കുടുക്കിയ ഒരു വളര്‍ത്തുനായ ആണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. 

വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ ( Pet Dog ) മിക്കവാറും അവരുടെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്. കാരണം പുറത്തുനിന്നുള്ളവര്‍ അനുവാദമില്ലാതെ വീട്ടുവളപ്പിലേക്ക് കടക്കുമ്പോള്‍ തന്നെ ആദ്യം അക്കാര്യം ചോദ്യം ചെയ്യുക വളര്‍ത്തുനായ്ക്കള്‍ തന്നെയായിരിക്കും. 

പലപ്പോഴും വലിയ അപകടങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നുമെല്ലാം വീട്ടുകാരെ രക്ഷിക്കാൻ വളര്‍ത്തുനായ്ക്കള്‍ക്ക് കഴിയാറുമുണ്ട്. ഇപ്പോഴിതാ വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തിയ ഒരു കള്ളനെ അതിസാഹസികമായി ( Pet Dog Catches Thief ) കുടുക്കിയ ഒരു വളര്‍ത്തുനായ ആണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. 

സൗത്ത് കൊല്‍ക്കത്തിയെ കാളിഘട്ടിലാണ് സംഭവം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വസതിക്ക് സമീപത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെയാണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് കുടുംബത്തിലെ അഞ്ച് പേര്‍ വീട്ടിലുണ്ടായിരുന്നു.

വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ്  സ്വര്‍ണം അടക്കം പലതും എടുത്ത് കൈവശപ്പെടുത്തി. ഇതിന് ശേഷം ഫ്രിഡ്ജ് തുറന്ന് അതിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുകയായിരുന്നു.  ഇതിനിടെ ശബ്ദം കേട്ട് വീട്ടുകാരി ഉണര്‍ന്നു. എന്ന് മാത്രമല്ല, മോഷ്ടാവിനെ കാണുകയും ചെയ്തു.

ഇതോടെ ഇവര്‍ ഉറക്കെ അലറിവിളിക്കുകയും വീട്ടിലെ എല്ലാ അംഗങ്ങളും ഉണരുകയും ചെയ്തു. വീട്ടിലെ ചെറിയ മകനായ പ്രസഞ്ജിത് എന്നയാള്‍ കള്ളനെ കയറിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ പ്രസഞ്ജിത്തിനെ കത്തി കൊണ്ടാക്രമിച്ചു. ഇതോടെ വീട്ടുകാര്‍ കൂടുതല്‍ പരിഭ്രാന്തിയിലായി. 

തുടര്‍ന്ന് രക്ഷപ്പെട്ട് പുറത്തേക്കോടിയ കള്ളന്‍റെ ദേഹത്തേക്ക് വീട്ടിലെ വളര്‍ത്തുനായ റോക്കി പാഞ്ഞുകയറുകയായിരുന്നു Pet Dog Catches Thief ). കള്ളന് നായയുടെ വക കടിയും കിട്ടി. വീട്ടിലെ എല്ലാവരും ഓടിയെത്തും വരെ കള്ളനെ പിടി വിടാതെ റോക്കി കയ്യടക്കി. എല്ലാവരും എത്തി ഇയാളെ പിടിച്ചുകെട്ടും വരെ റോക്കി നേതാവായി തന്നെ നിന്നു.

ഒരുപക്ഷേ ഈ നായയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മോഷ്ടാവിനെ പിടികൂടാൻ സാധിക്കുകയായില്ലായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. നായയുടെ സധൈര്യമായ ഇടപെടലാണ് കേസില്‍ വഴിത്തിരിവായതെന്ന് പൊലീസും സമ്മതിക്കുന്നു. വീട്ടിലെ ദൈവശില്‍പത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കം മോഷ്ടിച്ച മുതല്‍ എല്ലാം കൈവശം വച്ചായിരുന്നു ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചത്. 

Also Read:- 'സ്പൈഡര്‍മാന്‍' മോഡലില്‍ മോഷണം; വീഡിയോ സിസിടിവിയിൽ

പിടിക്കപ്പെട്ടതോടെ ഇതെല്ലാം തിരിച്ചുകിട്ടുകയും ചെയ്തു. മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ക്ക് കഴുത്തിലും തോളിലുമായി 35 സ്റ്റിച്ചോളം ഇടേണ്ടിവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു. എന്തായാലും ഇതില്‍ വളര്‍ത്തുനായയുടെ ( Pet Dog )  സമയോചിതമായ ഇടപെടലിന് തന്നെയാണ് മനസറിഞ്ഞ് കയ്യടി നല്‍കേണ്ടത്. വീട്ടുകാരോടുള്ള അതിന്‍റെ കരുതലും ആത്മാര്‍ത്ഥതയും മാത്രമല്ല, കര്‍ത്തവ്യബോധവും ഏവരെയും കീഴടക്കിയിരിക്കുകയാണ്. 

Also Read:- മകനുമായി നിരന്തരം വഴക്ക്; സ്വത്ത് വളര്‍ത്തുപട്ടിയുടെ പേരില്‍ എഴുതിവച്ച് അച്ഛന്‍

click me!