'അന്ന് എന്‍റെ കൈപിടിച്ച് നിക്ക് ചോദിച്ചത് ഇങ്ങനെ'; മരുമകനെ കുറിച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര

Published : May 31, 2024, 10:04 AM ISTUpdated : May 31, 2024, 10:21 AM IST
'അന്ന് എന്‍റെ കൈപിടിച്ച് നിക്ക് ചോദിച്ചത് ഇങ്ങനെ';  മരുമകനെ കുറിച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര

Synopsis

തന്‍റേതായ വ്യക്തിത്വം കൊണ്ടും കാഴ്ചപ്പാട് കൊണ്ടും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണവര്‍.  ഗായകനുമായ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലായ കാലം ഓർത്തെടുക്കുകയാണ് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര. 

ബോളിവുഡും ഹോളിവുഡും കീഴടക്കി,  ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റേതായ വ്യക്തിത്വം കൊണ്ടും കാഴ്ചപ്പാട് കൊണ്ടും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണവര്‍. ഗായകനുമായ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലായ കാലം ഓർത്തെടുക്കുകയാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര. 

നിക്കിന് പ്രിയങ്കയേക്കാള്‍ പത്ത് വയസ് കുറവാണ് എന്നത് ഒരിക്കലും അലട്ടിയിരുന്നില്ല എന്നാണ് മധു ചോപ്ര പറയുന്നത്. രണ്ട് പേരും മികച്ച വ്യക്തിത്വത്തിന് ഉടമകളാണെന്നും അതിനപ്പുറമുള്ള ഒന്നിനെ കുറിച്ചും താന്‍ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നു. 

'നിക്കിനെ കുറിച്ച് ആദ്യം പ്രിയങ്ക എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. പ്രിയങ്കയെയും നിക്കിനെയും ചേര്‍ത്തുള്ള ചില വാര്‍ത്തകള്‍ കണ്ട് പ്രിയങ്കയോട് കാര്യം അന്വേഷിച്ചു. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ അമ്മയോട് പറയാതിരിക്കുമോ എന്നാണ് പ്രിയങ്ക  ചോദിച്ചത്. പിന്നീട് ഒരിക്കല്‍ നിക്ക് പ്രിയങ്കയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് വന്നു. മുംബൈയില്‍ ഒരു ജോലി ആവശ്യത്തിനായി എത്തിയതായിരുന്നു പ്രിയങ്ക. താന്‍ ജോലിക്ക് പോകുമെന്നും നിക്ക് വീട്ടിലുണ്ടാകുമെന്നും അദ്ദേഹത്തിന് പാട്ടുകള്‍ എഴുതാനുണ്ടെന്നും പ്രിയങ്ക എന്നോട് പറഞ്ഞു. എനിക്ക് ഇവരെ ഒരു സംശയവും തോന്നിയില്ല. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണുക എന്ന ഉദ്ദേശവും നിക്കിനുണ്ടായിരുന്നു.' 

'ഒരു ദിവസം നിക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ എന്നെയും കൂട്ടി പുറത്തുപോയി. അപ്പോള്‍ പ്രിയങ്ക ഒപ്പമുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്നതിനിടെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. മകളുടെ  പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ നിക്ക് എന്നോട് ചോദിച്ചു. ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പറയുകയും ചെയ്തു. പിന്നാലെ നിക്ക് എന്റെ കൈപിടിച്ച് എന്നോട് ചോദിച്ചു. 'ഞാന്‍ അങ്ങനെയൊരു വ്യക്തിയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ആ മരുമകന്‍ ഞാനായിക്കോട്ടെ?' എന്ന്. അതുകേട്ടപ്പോള്‍ ശരിക്കും എനിക്ക് ഒരുപാട് സന്തോഷമായി'- മധു ചോപ്ര അഭിമുഖത്തില്‍  പറയുന്നു. 

 'അവര്‍ തമ്മില്‍ പത്ത് വയസിന്റെ പ്രായവ്യത്യാസമുണ്ട്. പക്ഷേ അതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. കാരണം അവര്‍ പരസ്പരം നല്ല സ്‌നേഹവും കരുതലുമുള്ള രണ്ട് നല്ല വ്യക്തികളാണ്. അവര്‍ ഒരുമിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്'- മധു ചോപ്ര കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ സംസ്കാരത്തെയും ആചാരങ്ങളെയും ഏറെ ബഹുമാനിക്കുന്ന ആളാണ് നിക്കെന്നും മധു ചോപ്ര പറയുന്നു. നിക്ക് പഞ്ചാബിയാണെന്നാണ് പ്രിയങ്ക പലപ്പോഴും പറയാറുള്ളതെന്നും മധു ചോപ്ര പറയുന്നു. 

2017-ലെ മെറ്റ് ഗലയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി കണ്ടുമുട്ടിയത്.  2018 മെയിലാണ് ആദ്യമായി ഡേറ്റിങ്ങിന് പോയത്. ഒടുവില്‍ അതേ വര്‍ഷം ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു. 2022 ജനുവരിയില്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞും പിറന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ലോസ് ആഞ്ചലീസിലാണ് പ്രിയങ്ക താമസിക്കുന്നത്. 

Also read: നിത അംബാനി അണിഞ്ഞ 400 കോടിയുടെ മരതക നെക്ലേസിനും ഡ്യൂപ്ലിക്കേറ്റ്; വില 178 രൂപ മാത്രം!

youtubevideo

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ