ഡെലിവെറി വര്‍ക്കേഴ്സിനൊപ്പം മസാലദോശയും കാപ്പിയും; രാഹുല്‍ ഗാന്ധിയുടെ വീഡിയോ

Published : May 08, 2023, 08:26 PM IST
ഡെലിവെറി വര്‍ക്കേഴ്സിനൊപ്പം മസാലദോശയും കാപ്പിയും; രാഹുല്‍ ഗാന്ധിയുടെ വീഡിയോ

Synopsis

ഓരോ നഗരത്തിലും എത്രയോ ഡെലിവെറി വര്‍ക്കേഴ്സാണ് ജോലി ചെയ്തുവരുന്നത്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡെലിവെറി വര്‍ക്കേഴ്സിന്‍റെ എണ്ണവും ഇപ്പോള്‍ കൂടിവരികയാണ്. തങ്ങളുടെ പ്രവര്‍ത്തനമേഖല വിപുലമാകുമ്പോഴും പക്ഷേ, ഒരുപാട് പരിമിതികളും ദുരിതങ്ങളും ഇവര്‍ തൊഴില്‍ മേഖലയില്‍ നേരിടുന്നുണ്ട്. 

ഇന്ന് മിക്കവരും അവരവര്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങളെല്ലാം ഓണ്‍ലൈനായി പര്‍ച്ചേയ്സ് ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ കൃത്യമായും സുരക്ഷിതമായും നമ്മുടെ കൈകളിലെത്തിക്കുന്നത് ഡെലിവെറി വര്‍ക്കേഴ്സാണ്. 

നമുക്കറിയാം, ഓരോ നഗരത്തിലും എത്രയോ ഡെലിവെറി വര്‍ക്കേഴ്സാണ് ജോലി ചെയ്തുവരുന്നത്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡെലിവെറി വര്‍ക്കേഴ്സിന്‍റെ എണ്ണവും ഇപ്പോള്‍ കൂടിവരികയാണ്. തങ്ങളുടെ പ്രവര്‍ത്തനമേഖല വിപുലമാകുമ്പോഴും പക്ഷേ, ഒരുപാട് പരിമിതികളും ദുരിതങ്ങളും ഇവര്‍ തൊഴില്‍ മേഖലയില്‍ നേരിടുന്നുണ്ട്. 

പ്രത്യേകിച്ച് ശമ്പളത്തിന്‍റെ കാര്യത്തിലാണ് ഇവര്‍ ഏറെയും പ്രശ്നം നേരിടുന്നത്. ജോലിസംബന്ധമായ അരക്ഷിതാവസ്ഥയും, ശമ്പളക്കുറവും, മറ്റ് ആനുകൂല്യങ്ങളില്ലായ്മയുമെല്ലാം ഇവര്‍ നേരിടുന്ന പ്രതിസന്ധികളാണ്. 

ഇപ്പോഴിതാ കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡെലിവെറി വര്‍ക്കേഴ്സിന്‍റെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി ഒരുക്കിയ വേദിയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലും ശ്രദ്ധേയമാവുകയാണ്. 

ബംഗലൂരുവിലെ 'എയര്‍ലൈൻസ് ഹോട്ടലി'ല്‍ ഒരുക്കിയ വേദിയില്‍ ഡെലിവെറി വര്‍ക്കേഴ്സിനൊപ്പമിരുന്ന് മസാലദോശയും കാപ്പിയും കഴിച്ചുകൊണ്ട് അവരുമായി ഇടപഴകുകയും ആശയസംവാദങ്ങള്‍ നടത്തുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കോണ്‍ഗ്രസ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കിട്ടത്. 

ഡെലിവെറി വര്‍ക്കേഴ്സിനെ പ്രതിനിധീകരിച്ചെത്തിയ ഒരു സംഘത്തോടൊപ്പമാണ് രാഹുല്‍ ഗാന്ധി മേശ പങ്കിടുന്നത്. ശമ്പളം, ജോലി സുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് സജീവമായി ഇടപെടുമെന്ന വാഗ്ദാനം ഇവര്‍ക്ക് നല്‍കിയാണ് രാഹുല്‍ ഗാന്ധി മടങ്ങിയത് എന്നാണ് സൂചന. 

വീഡിയോ...

 

 

നേരത്തെ ഒരു ഡെലിവെറി ബോയിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് കിലോമീറ്ററാണ് ഇദ്ദേഹത്തിനൊപ്പം രാഹുല്‍ ഗാന്ധി ബൈക്കില്‍ സഞ്ചരിച്ചത്. 

വീഡിയോ...

 

Also Read:-സാമന്തയുമായുള്ള ഡിവോഴ്സിന് ശേഷം ജീവിതത്തില്‍ സംഭവിച്ചത്; തുറന്നുപറഞ്ഞ് നാഗ ചൈതന്യ

 

PREV
Read more Articles on
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'