ഭാര്യയുടെ കരവിരുത്; രണ്‍വീറിന്റെ 'മിഫ്യൂണേ' മോഡല്‍ ഹെയര്‍സ്‌റ്റൈല്‍...

Web Desk   | others
Published : Jul 21, 2020, 10:41 PM IST
ഭാര്യയുടെ കരവിരുത്; രണ്‍വീറിന്റെ 'മിഫ്യൂണേ' മോഡല്‍ ഹെയര്‍സ്‌റ്റൈല്‍...

Synopsis

നീണ്ട്, സില്‍ക്കി ആയി കിടക്കുന്ന മുടിയെ അലക്ഷ്യമായി പൊക്കി, ബണ്‍ കൊണ്ട് കെട്ടിവച്ചിരിക്കുന്നതാണ് സംഗതി. ഏതായാലും രണ്‍വീറിന് ഈ 'ലുക്ക്' നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മുടിക്കൊപ്പം പറ്റെ ട്രിം ചെയ്ത് നിര്‍ത്തിയ താടിയും മീശയും നല്ല 'കോംബോ' ആയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു

കൊവിഡ് 19 പ്രതിരോധമാര്‍ഗമെന്ന നിലയ്ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ബോളിവുഡ് താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ സജീവമാകാന്‍ തുടങ്ങിയിരുന്നു. സിനിമാവിശേഷങ്ങള്‍ക്ക് പുറമെ വീട്ടുവിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം പല താരങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവച്ചിരുന്നു. 

ലോക്ഡൗണ്‍ ദിനങ്ങളിലെ പാചകം, വ്യായാമം, വീട് വൃത്തിയാക്കല്‍, പുതിയ ഹെയര്‍സ്റ്റൈല്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലായിരുന്നു അധികവും താരങ്ങള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നത്. 

ഇക്കൂട്ടത്തില്‍ ഇപ്പോഴിതാ തന്റെ പുത്തന്‍ ഹെയര്‍സ്റ്റൈല്‍ ചിത്രവുമായി ഇന്‍സ്റ്റഗ്രാമിലെത്തിയിരിക്കുകയാണ് നടന്‍ രണ്‍വീര്‍ സിംഗ്. 'യോജിംബോ' എന്ന ജാപ്പനീസ് സിനിമയില്‍ അഭിനയിച്ച തോഷിറോ മിഫ്യൂണേ എന്ന താരത്തിന്റെ ഹെയര്‍സ്റ്റൈലാണ് രണ്‍വീര്‍ അനുകരിച്ചിരിക്കുന്നത്. 

സത്യത്തില്‍ ഈ കലാവിരുതിന് 'ക്രെഡിറ്റ്' നല്‍കേണ്ടത് രണ്‍വീറിനല്ല. നടിയും രണ്‍വീറിന്റെ പത്‌നിമയുമായ ദീപികയ്ക്കാണ്. കാരണം ദീപികയാണ് രണ്‍വീറിന് ഈ ഹെയര്‍സ്റ്റൈല്‍ 'സെറ്റ്' ചെയ്ത് നല്‍കിയിരിക്കുന്നത്. ആ 'ക്രെഡിറ്റ്' രണ്‍വീര്‍ തന്റെ ഇന്‍സ്റ്റ ചിത്രത്തിനൊപ്പം വയ്ക്കുകയും ചെയ്തിട്ടുണ്ട്. 

 

 

നീണ്ട്, സില്‍ക്കി ആയി കിടക്കുന്ന മുടിയെ അലക്ഷ്യമായി പൊക്കി, ബണ്‍ കൊണ്ട് കെട്ടിവച്ചിരിക്കുന്നതാണ് സംഗതി. ഏതായാലും രണ്‍വീറിന് ഈ 'ലുക്ക്' നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മുടിക്കൊപ്പം പറ്റെ ട്രിം ചെയ്ത് നിര്‍ത്തിയ താടിയും മീശയും നല്ല 'കോംബോ' ആയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. 

പൊതുവേ വസ്ത്രധാരണത്തിലും ആഭരണങ്ങളുടെ കാര്യത്തിലും ഹെയര്‍സ്റ്റൈലിലുമെല്ലാം പുതുമകളും വ്യത്യസ്തതകളും പരീക്ഷിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരജോഡികളാണ് രണ്‍വീറും ദീപികയും. പൊതുവേദികളില്‍ പലപ്പോഴും ഇവരുടെ സ്‌റ്റൈലുകള്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പരസ്പരം 'കോംപ്ലിമെന്റ്' ചെയ്ത് ആത്മവിശ്വാസം നല്‍കുന്ന ദമ്പതികള്‍ കൂടിയാണ് ഇരുവരും. ഇത് പല അഭിമുഖങ്ങളിലും ഇരുവരും തുറന്നുപറഞ്ഞിട്ടുമുണ്ട്. 

Also Read:- ഒരാഴ്ച മുഴുവനും പിറന്നാള്‍ കേക്ക്; ദീപികയുടെ വീഡിയോ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ