മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട യുകെയില്‍ ലേലത്തിലൂടെ വിറ്റു. 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം) ആണ് വില്‍പന നടന്നത്. 

ലേലം നടത്തിയ 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്' എന്ന കമ്പനിക്ക് ഒരു കത്തിലൂടെയാണ്, കണ്ണട കൈവശമുള്ള കാര്യം ഒരാള്‍ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മാവന് ദക്ഷിണാഫ്രിക്കയില്‍ വച്ച് 1920കളിലോ മുപ്പതുകളിലോ ആയി ഗാന്ധി നേരിട്ട് സമ്മാനിച്ചതാണത്രേ ഈ കണ്ണട. 

ഇത്രയും വര്‍ഷങ്ങളായി അത് അവര്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. നാലാഴ്ച മുമ്പാണ് ലേലത്തിന് താല്‍പര്യം പ്രകടിപ്പിച്ച് വീട്ടുകാര്‍ കത്ത് നല്‍കിയത്. ഇതോടെ കമ്പനി ലേലത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയായിരുന്നു. 

പ്രതീക്ഷിച്ചതിനെക്കാളെല്ലാം മികച്ച തുകയ്ക്കാണ് ലേലം നടന്നതെന്നും ഇതില്‍ ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

Also Read:- സിൽവറിന് 15000, സ്വർണത്തിന് 2,75,000 രൂപയും; വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് മാസ്ക് നിർമിച്ച് ജ്വല്ലറി ഉടമ...