
ബോളിവുഡ് നടി താര സുതാരിയയുടെ ബിക്കിനി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രൌണ്‍ നിറത്തില്‍ വെള്ള പൊട്ടുകളുള്ള ബിക്കിനി ചിത്രത്തില്‍ അതിമനോഹരിയായിരിക്കുകയാണ് താര.
മാലിദ്വീപില്‍ നിന്നുള്ള ചിത്രം താര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിന് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍ 2'വിലൂടെയാണ് താര സുതാരിയ ബോളിവുഡ് സിനിമാലോകത്തേയ്ക്ക് എത്തുന്നത്. വസ്ത്രധാരണത്തില്‍ വ്യത്യസ്ഥത പരീക്ഷിക്കുന്ന താര ഫാഷന്‍ ലോകത്തിന്‍റെ ഇഷ്ടതാരമാണ്. എങ്കിലും താരത്തിന്‍റെ ചില വസ്ത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും വഴിയൊരിക്കിയിട്ടുണ്ട്.
Also Read: ചിത്രശലഭം പോലെ താര; വസ്ത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ...