Viral Video: മഞ്ഞില്‍ തണുത്തു മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

Published : Jan 03, 2022, 01:29 PM IST
Viral Video: മഞ്ഞില്‍ തണുത്തു മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

Synopsis

തണുപ്പത്ത് മരക്കൊമ്പിലിരുന്ന് തീകായുന്ന കാക്കയെ അടുത്തുണ്ടായിരുന്ന യുവാവ് കമ്പിളിപ്പുതപ്പുകൊണ്ട് പൊതിയുകയായിരുന്നു. കാക്ക അനങ്ങാതിരിക്കുന്നതും വീഡിയോയില്‍ കാണാം. 

മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ (birds) രസകരമായ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു കാക്കയുടെ വീഡിയോ ആണ് ഇവിടെ ശ്രദ്ധ നേടുന്നത്. തണുപ്പുള്ള പ്രദേശത്ത് തണുത്തു മരവിച്ചിരിക്കുന്ന ഒരു കാക്കയെ കമ്പിളി (blanket ) പുതപ്പിക്കുന്ന യുവാവിന്‍റെ ദൃശ്യമാണിത്. 

തണുപ്പത്ത് മരക്കൊമ്പിലിരുന്ന് തീകായുന്ന കാക്കയെ അടുത്തുണ്ടായിരുന്ന യുവാവ് കമ്പിളിപ്പുതപ്പുകൊണ്ട് പൊതിയുകയായിരുന്നു. കാക്ക അനങ്ങാതിരിക്കുന്നതും വീഡിയോയില്‍ കാണാം. തണുപ്പിൽ നിന്നു രക്ഷനേടാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു കാക്ക. ആ സമയത്താണ് രക്ഷകനായി യുവാവ് കാക്കയെ കമ്പിളി കൊണ്ട് പുതച്ചത്. ബിറ്റെങ്കബീഡെൻ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. 

 

 

വീഡിയോ ഇതുവരെ 36 ലക്ഷത്തോളം പേരാണ് കണ്ടത്. യുവാവിന്‍റെ ഉള്ളിലെ സഹജീവി സ്നേഹത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 

Also Read: പല്ലുകൊണ്ട് കാറിനെ കടിച്ചുപിടിച്ച് വലിച്ചിഴയ്ക്കുന്ന കടുവ; വീഡിയോ വൈറല്‍

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ