യാത്രക്കാരുള്ള എസ്‍യുവി കാര്‍ പല്ലുകൊണ്ട് കടിച്ചുപിടിച്ച് പിന്നിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന കടുവയെ ആണ് വീഡിയോയില്‍ കാണുന്നത്. 

കൊറോണ കാലത്ത് പലതരത്തിലുള്ള വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ (social media) വൈറലാകുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ് ഏറ്റവും ഒടുവില്‍ എത്തിയ ഒരു വീഡിയോ (video). ഒരു കാറിനെ വലിച്ചിഴയ്ക്കുന്ന കടുവയുടെ (tiger) വീഡിയോ ആണിത്. 

യാത്രക്കാരുള്ള എസ്‍യുവി (SUV) കാര്‍ പല്ലുകൊണ്ട് കടിച്ചുപിടിച്ച് പിന്നിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന കടുവയെ ആണ് വീഡിയോയില്‍ കാണുന്നത്. കാറിന്‍റെ പിന്നിലെ ബമ്പറില്‍ കടിച്ചുപിടിച്ചാണ് കടുവ വലിക്കുന്നത്. കര്‍ണാടകയിലെ ബനാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. 

വിനോദസഞ്ചാരികളാണ് വീഡിയോ പകര്‍ത്തിയത്. വ്യവസായി ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നാല് ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. കടുവയുടെ പല്ലിന്റെ ശക്തിയെ കുറിച്ചാണ് പലരും ചോദിക്കുന്നത്. ‘ഏത് പേസ്റ്റാണ് കടുവ ഉപയോഗിക്കുന്നത്’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. 

Scroll to load tweet…

Also Read: മൃഗശാലാ ജീവനക്കാരന്റെ കൈപ്പത്തി കടിച്ചെടുത്ത കടുവയെ വെടിവെച്ചുകൊന്നു