ആരാധകരുടെ ശ്രദ്ധ നേടി റിച്ചയുടെ മംഗല്‍സൂത്ര; വില 3.8 ലക്ഷം രൂപ!

Published : Oct 08, 2022, 10:18 PM ISTUpdated : Oct 08, 2022, 10:24 PM IST
ആരാധകരുടെ ശ്രദ്ധ നേടി റിച്ചയുടെ മംഗല്‍സൂത്ര; വില 3.8 ലക്ഷം രൂപ!

Synopsis

18 കാരറ്റ് യെല്ലോ ഗോള്‍ഡില്‍ കറുപ്പ് രത്നങ്ങളും വജ്രവും ഉപയോഗിച്ചാണ് ഈ മംഗല്‍സൂത്ര ഒരുക്കിയിരിക്കുന്നത്. 3.8 ലക്ഷം രൂപയാണ് ഇതിന്‍റെ വില. 

ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയും അലി ഫസലും ഒക്ടോബര്‍ നാലിന് മുംബൈയില്‍ വച്ച് വിവാഹസത്കാരം സംഘടിപ്പിച്ചിരുന്നു. ഹൃത്വിക് റോഷന്‍, വിക്കി കൗശല്‍, തബു, തപ്‌സി പന്നു, ഇഷ ഗുപ്ത, കല്‍ക്കി കൊച്ചെലിന്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

മനോഹരമായ സീക്വിനുകള്‍ കൊണ്ട് നിറഞ്ഞ കളര്‍ഫുള്‍ ഗൗണ്‍ ആണ്  റിച്ച ഛദ്ദ ധരിച്ചത്. ചിത്രങ്ങള്‍ റിച്ച തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താരത്തിന്‍റെ മംഗല്‍സൂത്രയാണ് ആരാധകര്‍ക്കിടയില്‍ താരമായത്. ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡ് ബുല്‍ഗറിയില്‍ നിന്നുള്ള  മംഗല്‍സൂത്രയാണ് റിച്ച ധരിച്ചത്. 18 കാരറ്റ് യെല്ലോ ഗോള്‍ഡില്‍ കറുപ്പ് രത്നങ്ങളും വജ്രവും ഉപയോഗിച്ചാണ് ഈ മംഗല്‍ സൂത്ര ഒരുക്കിയിരിക്കുന്നത്. 3.8 ലക്ഷം രൂപയാണ് ഇതിന്‍റെ വില. 

 

ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019- ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 2021- ല്‍ വിവാഹിതരാകേണ്ടിയിരുന്നതാണ് ഇരുവരും. എന്നാല്‍, കൊവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

 

ഡെത്ത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങള്‍. ഫുക്രേ 3- യാണ് റിച്ചയുടെ ഏറ്റവും പുതിയ ചിത്രം. ഇതുകൂടാതെ ദ ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡര്‍ എന്ന വെബ് സീരീസിലും വേഷമിടുന്നു. 

Also Read: അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വധു; സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ച വീഡിയോ

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'