Rihanna Singer : ഗര്‍ഭകാല ചിത്രവുമായി റിഹാന; ആരാധകര്‍ ശ്രദ്ധിച്ചത് പക്ഷേ മറ്റൊന്ന്

Web Desk   | others
Published : Feb 04, 2022, 10:29 PM IST
Rihanna Singer : ഗര്‍ഭകാല ചിത്രവുമായി റിഹാന; ആരാധകര്‍ ശ്രദ്ധിച്ചത് പക്ഷേ മറ്റൊന്ന്

Synopsis

ഇന്നലെ വീണ്ടും തന്റെ ഗര്‍ഭകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് റിഹാന. ബാത്ത്‌റൂമിനകത്ത് വച്ച് വസ്ത്രം പൊക്കിവച്ച് വയര്‍ പുറത്തുകാണത്തക്ക രീതിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോയില്‍ ആരാധകര്‍ ശ്രദ്ധിച്ചത് മറ്റൊരു കാര്യമായിരുന്നു

ഗായികയും നടിയും ( singer and Actor ) ഫാഷനിസ്റ്റുമായ റിഹാന, ( Rihanna Singer )  താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിന് മുമ്പ് ദിവസങ്ങളോളം റിഹാന ഗര്‍ഭിണിയാണോ എന്ന ചര്‍ച്ചയും സംശയവും ആരാധകര്‍ക്കിടയില്‍ സജീവമായി നില്‍ക്കുന്നുണ്ടായിരുന്നു. 

ഈ ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് തന്റെ വയര്‍ പുറത്തുകാണിച്ചുകൊണ്ടുള്ള ചിത്രമാണ് റിഹാന പുറത്തുവിട്ടത്. പങ്കാളിയായ അസാപ് റോക്കിയും ചിത്രത്തില്‍ റിഹാനയുടെ കൂടെയുണ്ടായിരുന്നു. 

ഇതിന് ശേഷം ഇന്നലെ വീണ്ടും തന്റെ ഗര്‍ഭകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് റിഹാന. ബാത്ത്‌റൂമിനകത്ത് വച്ച് വസ്ത്രം പൊക്കിവച്ച് വയര്‍ പുറത്തുകാണത്തക്ക രീതിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോയില്‍ ആരാധകര്‍ ശ്രദ്ധിച്ചത് മറ്റൊരു കാര്യമായിരുന്നു. 

ഇത്രയധികം പ്രശസ്തിയും പണവുമെല്ലാമുള്ള ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള റിഹാനയുടെ ബാത്ത്‌റൂം എന്താണിത്ര സാധാരണമായി കാണുന്നത് എന്നതായിരുന്നു ആരാധകരുടെ സംശയം. വെളുത്ത നിറത്തിലുള്ള ടൈല്‍സ് പതിച്ച ചുവരും ബാത്ത്‌റൂമിന്റെ വാതിലുമടക്കമുള്ള ചെറിയൊരു ഭാഗം മാത്രമാണ് ഫോട്ടോയില്‍ കാണുന്നുള്ളൂ.

 

 

ഇതുവച്ച് ഒരു സാധാരണ ബാത്ത്‌റൂമിലാണ് റിഹാനയെന്ന വിലയിരുത്തലിലാണ് ആരാധകരുടെ ചോദ്യം. 'ഇത് നമ്മുടെയെല്ലാം വീട്ടിലെ ബാത്ത്‌റൂം പോലെ തന്നെയുണ്ടല്ലോ..', 'റിഹാന ഇത്ര സാധാരണക്കാരി ആയിരുന്നോ....', 'ഇത്രയധികം സ്വത്തുണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്...' എന്നുതുടങ്ങി നിരവധി കമന്റുകള്‍ റിഹാനയുടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

എന്തായാലും ഈ വിവാദങ്ങളോടൊന്നും റിഹാന പ്രതികരിക്കുന്ന മട്ടില്ല. ഫോട്ടോ എടുത്തത് എവിടെ വച്ചാണെന്നതും വ്യക്തമല്ല. 

ഗായികയെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ച റിഹാന പിന്നീട് ഫാഷന്‍ മേഖലയിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ന് മഹാകോടീശ്വരിയാണ് റിഹാന. അത്രമാത്രം സ്വത്താണ് ഇവരുടെ പക്കലുള്ളത്.

Also Read:- 'ഓഹ്... ഋത്വിക് റോഷന്റെ വീടും ഇങ്ങനെയാണോ?'; ചര്‍ച്ചയായി താരത്തിന്റെ സെല്‍ഫി

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ