Asianet News MalayalamAsianet News Malayalam

'ഓഹ്... ഋത്വിക് റോഷന്റെ വീടും ഇങ്ങനെയാണോ?'; ചര്‍ച്ചയായി താരത്തിന്റെ സെല്‍ഫി

'അമ്മയ്‌ക്കൊപ്പം അലസമായൊരു ബ്രേക്ക്ഫാസ്റ്റ് ഡേറ്റ്, സുപ്രഭാതം... ബുധനാഴ്ച ഞായറാഴ്ച പോലെ തോന്നുന്നത് എന്ത് നല്ലതാണ്, ഇനി നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് ഒരു കെട്ടിപ്പിടുത്തം നല്‍കൂ...' എന്നായിരുന്നു ചിത്രത്തിനുള്ള അടിക്കുറിപ്പ്. ബ്രേക്ക്ഫാസ്റ്റ് ടേബിളിന് സമീപമാണ് ഋത്വിക് ഇരിക്കുന്നത്. തൊട്ടടുത്തുള്ള ബാല്‍ക്കണിയിലായി അമ്മ പിങ്കിയും നില്‍പ്പുണ്ട്

twitter users discussion over hrithik roshans selfie with mother
Author
Mumbai, First Published Sep 15, 2021, 11:51 PM IST
  • Facebook
  • Twitter
  • Whatsapp

മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാലമാണിത്. തങ്ങളുടെ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും വര്‍ക്കൗട്ടിനെയും ഡയറ്റിനെയും കുറിച്ചുള്ള വിവരങ്ങളുമെല്ലാം മിക്ക താരങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

പലപ്പോഴും ഇത്തരത്തില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും രസകരമായ എന്തെങ്കിലും കാര്യങ്ങള്‍ ആരാധകര്‍ കണ്ടെത്താറുമുണ്ട്. ഒരുപക്ഷേ താരങ്ങള്‍ ഒട്ടും ശ്രദ്ധിച്ചിട്ടില്ലാത്ത അത്രയും സൂക്ഷ്മമായ എന്തെങ്കിലും വിവരങ്ങള്‍ ആകാമത്. 

അത്തരത്തില്‍ ഇപ്പോള്‍ ട്വിറ്ററില്‍ വലിയ ചര്‍ച്ചയാവുകയാണ് ബോളിവുഡ് താരം ഋത്വിക് റോഷന്‍ പങ്കുവച്ച ചിത്രം. ഋത്വികും അമ്മയുമുള്ള ഒരു സെല്‍ഫിയാണ് താരം ട്വീറ്റ് ചെയ്തത്. 

'അമ്മയ്‌ക്കൊപ്പം അലസമായൊരു ബ്രേക്ക്ഫാസ്റ്റ് ഡേറ്റ്, സുപ്രഭാതം... ബുധനാഴ്ച ഞായറാഴ്ച പോലെ തോന്നുന്നത് എന്ത് നല്ലതാണ്, ഇനി നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് ഒരു കെട്ടിപ്പിടുത്തം നല്‍കൂ...' എന്നായിരുന്നു ചിത്രത്തിനുള്ള അടിക്കുറിപ്പ്. ബ്രേക്ക്ഫാസ്റ്റ് ടേബിളിന് സമീപമാണ് ഋത്വിക് ഇരിക്കുന്നത്. തൊട്ടടുത്തുള്ള ബാല്‍ക്കണിയിലായി അമ്മ പിങ്കിയും നില്‍പ്പുണ്ട്. 

 

 

ഇതിനിടയ്ക്കുള്ള ചുവരില്‍ ഈര്‍പ്പമിരുന്ന് ഉണ്ടാകുന്ന ചെറിയ വിള്ളലും നിറവ്യത്യാസവും കാണാം. ഇതാണ് ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. ഈര്‍പ്പമിരുന്നാല്‍ സാധാരണഗതിയില്‍ ചുവരുകളില്‍ ഈ കേടുപാടുകള്‍ വരാറുണ്ട്. വര്‍ഷങ്ങള്‍ കടന്ന വീടുകളില്‍ ഈ കാഴ്ച പതിവുമാണ്. 

എന്നാല്‍ ഋത്വികിനെ പോലെയുള്ള വമ്പന്‍ താരങ്ങളുടെ വീടും ഇതുപോലെയാകുമെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നാണ് ആരാധകരുടെ കമന്റുകള്‍. 

 

 

മുംബൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് കാര്യമായ നാശനഷ്ടങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതാകാം ഋത്വികിന്റെ വീടിനും സംഭവിച്ചതെന്ന് വാദിക്കുന്നവരും കുറവല്ല. 

 


ലാളിത്യത്തിന്റെ ഒരു സൂചനയായും ചിത്രത്തെ കാണുന്നവരുണ്ട്. മറ്റ് പല താരങ്ങളും ആഡംബരം കാണിക്കാന്‍ മത്സരിക്കുമ്പോള്‍ ഋത്വിക് സോഷ്യല്‍ മീഡിയയില്‍ 'റിയല്‍' ആകാനുള്ള ശ്രമത്തിലാണെന്നാണ് ഇവരുടെ വാദം. 

ഈര്‍പ്പമിരുന്ന് ചുവരുകള്‍ കേടായതില്‍ വിഷമം നേരിടുന്ന തങ്ങള്‍ക്ക് ഋത്വികിന്റെ ചിത്രം ആശ്വാസം പകര്‍ന്നുവെന്ന് സ്വയം സമാശ്വസിപ്പിക്കുന്നവരെയും ട്വിറ്ററില്‍ കാണാം.

 

 

Also Read:- എഴുപത്തിയൊന്നാം വയസില്‍ വര്‍ക്കൗട്ട് വീഡിയോയുമായി സൂപ്പര്‍ താരത്തിന്റെ അച്ഛന്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios