Viral Video : ഭര്‍ത്താവിനെ 'ചിക്കന്‍ വിംഗ്‌സ്' കൊടുത്ത് പറ്റിച്ച് ഭാര്യ; വീഡിയോ...

Web Desk   | others
Published : Feb 04, 2022, 05:22 PM IST
Viral Video : ഭര്‍ത്താവിനെ 'ചിക്കന്‍ വിംഗ്‌സ്' കൊടുത്ത് പറ്റിച്ച് ഭാര്യ; വീഡിയോ...

Synopsis

നാം വീടുകളില്‍ നിത്യോപയോഗത്തിനായി എടുക്കുന്ന സാധനങ്ങളുടെയും, മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുടെയുമെല്ലാം ആകൃതിയില്‍ കേക്ക് നിര്‍മ്മാതാക്കള്‍ കേക്ക് നിര്‍മ്മിച്ചു. പലപ്പോഴും ഇത് കണ്ട് ആളുകള്‍ ആശയക്കുഴപ്പത്തിലാവുകയും പറ്റിക്കപ്പെടുകയും ചെയ്തു

കൊവിഡ് കാലം വന്നതോടെ ( Covid 19 ) നമ്മുടെ ആകെ ജീവിതരീതികളില്‍ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നത്. ഏവരും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ ( Mental Stress) കടന്നുപോയ കാലം കൂടിയാണിത്. ഒരുപക്ഷേ ഇക്കാരണം കൊണ്ടാകാം, ഭക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്കും മറ്റും സോഷ്യല്‍ മീഡിയയില്‍ കാര്യമായൊരു സ്വീകരണം ഈ സമയങ്ങളില്‍ ലഭിച്ചിരുന്നു. 

അത്തരത്തില്‍ 2020ല്‍ തന്നെ ട്രെന്‍ഡിംഗ് ആയൊരു വിഷയമായിരുന്നു കേക്കിലെ പരീക്ഷണങ്ങള്‍. നിരവധി പേര്‍ ഈ രീതിയില്‍ കേക്കില്‍ പുതുമകള്‍ പരീക്ഷിക്കുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

അങ്ങനെ പല ഫേസ്ബുക്ക് പേജുകളും ഇന്‍സ്റ്റഗ്രാം പേജുകളുമെല്ലാം കേക്കിലെ പരീക്ഷണങ്ങള്‍ കൊണ്ട് മാത്രം ആഗോളതലത്തില്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സാധാരണനിലയില്‍ നിന്ന് മാറി, നമ്മള്‍ പ്രതീക്ഷിക്കാത്ത പല ഘടനയിലും രൂപത്തിലുമെല്ലാം കേക്ക് നിര്‍മ്മിക്കുകയെന്നതായിരുന്നു ഈ സമയങ്ങളില്‍ ഉയര്‍ന്നുവന്ന പ്രധാന ട്രെന്‍ഡ്. 

നാം വീടുകളില്‍ നിത്യോപയോഗത്തിനായി എടുക്കുന്ന സാധനങ്ങളുടെയും, മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുടെയുമെല്ലാം ആകൃതിയില്‍ കേക്ക് നിര്‍മ്മാതാക്കള്‍ കേക്ക് നിര്‍മ്മിച്ചു. പലപ്പോഴും ഇത് കണ്ട് ആളുകള്‍ ആശയക്കുഴപ്പത്തിലാവുകയും പറ്റിക്കപ്പെടുകയും ചെയ്തു. 

്അത്തരമൊരു സംഭവം ഉള്‍പ്പെടുന്ന വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ചിക്കന്‍ വിംഗ്‌സ് ആണെന്ന് പറഞ്ഞ് ഭാര്യ ഭര്‍ത്താവിന് ആ രൂപത്തിലുള്ള കേക്ക് നല്‍കുകയും അദ്ദേഹമത് കഴിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

കേക്ക് ആണെന്നറിയാതെ രുചിച്ചുതുടങ്ങുകയും പെട്ടെന്ന് തന്നെ ഇത് ചിക്കനല്ലല്ലോ എന്ന് തിരിച്ചറിയുകയും ചെയ്യുകയാണ് ഭര്‍ത്താവ്. എന്തായാലും രസകമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലും മറ്റും ഭക്ഷണപ്രേമികള്‍ക്കിടയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. 

പ്രിയപ്പെട്ടവരെ വെറുതെ ഒന്ന് പറ്റിക്കണമെങ്കില്‍ ഇത്തരത്തിലുള്ള 'പണി' ചെയ്താല്‍ മതിയെന്നാണ് മിക്കവരുടെയും അഭിപ്രായം. 'മധുര'മുള്ള വഞ്ചനയാണിതെന്നും വീഡിയോ രസകരമായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടവരും ഏറെയാണ്. എന്തായാലും ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- വിവാഹവേദിയില്‍ തട്ടുകളായ കേക്ക് നിലത്തുവീണു; അമ്പരന്ന് വധൂവരന്മാർ, പിന്നീട് സംഭവിച്ചത്...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ